Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറിയിലേക്ക് കാര്‍...

ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്നുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
പള്ളിക്കര: അമ്പലമുകള്‍--കരിമുകള്‍ റോഡില്‍ നാഷനല്‍ പെര്‍മിറ്റ് ലോറിയിലേക്ക് എതിരെ വന്ന കാര്‍ ഇടിച്ചുകയറി മൂന് നുപേർക്ക് പരിക്ക്. ഇരുമ്പനം സ്വദേശികളായ പ്രവീണ്‍, റീസല്‍, ശ്രീകാന്ത് എന്നിവരെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.45ന് അമ്പലമുകള്‍ സ​െൻറ് ജോസഫ് കത്തോലിക്ക പള്ളിക്ക് മുന്നിലായിരുന്നു അപകടം. കരിമുകള്‍ ഭാഗത്തുനിന്ന് ഇറക്കമിറങ്ങി വന്ന കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി. നിയന്ത്രണം വിട്ട കാര്‍ പള്ളിയുടെ മതില്‍ തകര്‍ത്താണ് നിന്നത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ ഉടന്‍ പിന്നാലെ വാഹനത്തിലെത്തിയ യുവാക്കള്‍ ആശുപത്രിയിലെത്തിച്ചു. അല്‍പനേരം റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ റോഡില്‍നിന്ന് മാറ്റി. പെരിങ്ങാലയിലെ സുഹൃത്തിനെ വീട്ടില്‍ വിട്ടശേഷം മടങ്ങിപ്പോയ കാറാണ് അപകടത്തില്‍പെട്ടത്. അമ്പലമേട് പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story