Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലടി ശ്രീശങ്കര പാലം...

കാലടി ശ്രീശങ്കര പാലം വീണ്ടും അപകടാവസ്ഥയിൽ

text_fields
bookmark_border
കാലടി: 60 വർഷത്തിലധികം പഴക്കമുള്ള . പ്രളയത്തെത്തുടർന്ന് പെരിയാറിൽ ശക്തമായ കുത്തൊഴുക്കിൽ പാലത്തിനെ താങ്ങിനിർ ത്തുന്ന കോൺക്രീറ്റ് തൂണുകൾക്ക് വലിയ വിള്ളലുകൾ സംഭവിച്ചു. കഴിഞ്ഞദിവസം വഞ്ചിയിൽ മീൻപിടിക്കാൻ പോയവരാണ് പാലത്തി​െൻറ തൂണി​െൻറ അടിഭാഗത്ത് സിമൻറും കമ്പിയും അടർന്ന് വിള്ളലും തുളയും വീണത് കണ്ടത്. തൂണുകളുടെ പല ഭാഗങ്ങളിലും വലുപ്പത്തിൽ വിള്ളലുണ്ട്. ഈ ഭാഗം വെള്ളംമൂടിക്കിടന്നതിനാൽ ഇതുവരെ ശ്രദ്ധയിൽപെട്ടിരുന്നില്ല. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ മെറ്റലും അടർന്നുപോയി. പാലത്തി​െൻറ കാലടിയിൽനിന്നുള്ള പ്രവേശനഭാഗത്തെ മൂന്നു തൂണുകളിൽ അപകടകരമായ രീതിയിൽ വിള്ളലാണ്. പ്രളയത്തിൽ വൻമരങ്ങളും തടിക്കഷണങ്ങളും കോൺക്രീറ്റ് ബീമുകളും മറ്റും ഒഴുകിവന്ന് പാലത്തി​െൻറ തൂണുകളിലിടിച്ചത് വൻ ആഘാതമായി. അതി​െൻറ ഭാഗമാണ് വിള്ളൽ. പാലത്തിന് ബലക്ഷയമുള്ളതിനാൽ ഗൗരവമായ കരുതൽ വേണമെന്ന് ഐ.ഐ.ടി വിദഗ്ധർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നുവർഷം മുമ്പ് പാലത്തി​െൻറ സ്ലാബ് അടർന്ന് പുഴയിൽ വീണിരുന്നു. പാലത്തിൽ നിന്ന് നോക്കിയാൽ വിള്ളലിലൂടെ പുഴ കാണാവുന്ന അവസ്ഥയുമായി. തുടർന്ന് 16 ദിവസം എം.സി റോഡിലെയും പാലത്തിലെയും ഗതാഗതം പൂർണമായി നിരോധിച്ചാണ് പുനർനിർമിച്ചത്. പാലത്തി​െൻറ കൈവരികളിൽ വേരിറങ്ങി ആൽമരം വളർന്നുനിൽക്കുന്നു. നടപ്പാതകളിൽ പുല്ലും വളർന്നു. പാലത്തിലെ ദ്വാരങ്ങളിൽ ചളിയും മണ്ണും നിറഞ്ഞതിനാൽ മഴയത്ത് വെള്ളമൊഴുകിപ്പോകാതെ വന്നു. ഭാരവാഹനങ്ങൾ പോകാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും പാലിക്കുന്നില്ല. പുതുതായി വിള്ളൽ കണ്ടെത്തിയതോടെ യാത്രക്കാർ ഭയാശങ്കയിലാണ്. കാലടിയിൽ പുതിയ പാലം നിർമിക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ എൽ.ഡി.എഫ്-യു.ഡി.എഫ് തർക്കങ്ങളിൽ സ്തംഭിച്ച് കിടക്കുന്നു. ഒരു വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ മലയാറ്റൂർ-കോടനാട് പാലത്തി​െൻറ തൂണുകൾക്കും പ്രളയത്തിൽ തകരാർ സംഭവിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story