Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാട്ടുകാരുടെ കുയിലാശാൻ ...

നാട്ടുകാരുടെ കുയിലാശാൻ അരങ്ങൊഴിഞ്ഞു

text_fields
bookmark_border
അമ്പലപ്പുഴ: കലാഹൃദയങ്ങളിൽ ഓർമകൾ ബാക്കിയാക്കി കുയിൽനാദം അരങ്ങൊഴിഞ്ഞു. എൻ.വി.കെ. അറവുകാടെന്ന വെളുത്തകുഞ്ഞ് 'നീലക്കുയിൽ' സിനിമയിലെ ഗാനങ്ങൾ വിവിധ വേദികളിൽ മനോഹരമായി പാടിയാണ് കുയിലാശാനായത്. പുന്നപ്രയിൽ വിവിധ കലാകാരന്മാർക്ക് ആശാനായിരുന്ന എൻ.വി.കെയുടെ വേർപാട് കലാസ്വാദകർക്കും നാട്ടുകാർക്കും തീരാനഷ്ടമാണ്. ചെറുപ്രായത്തിൽതന്നെ അമ്പലപ്പുഴയിലെ കലാകാരന്മാരെ ഒരുമിപ്പിച്ച് ഗാനമേള ട്രൂപ്പുണ്ടാക്കിയാണ് കലാരംഗത്ത് ശ്രദ്ധേയനാകുന്നത്. മികച്ച ഗായകനെന്നപോലെ നാടകനടനുമായിരുന്നു. വില്ലടിച്ചാൻപാട്ടെന്ന നാടൻ കലാരൂപത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ മുഖ്യപങ്കാണ് ഈ പഴയകാല കലാപ്രതിഭക്കുള്ളത്. ജീവിക്കാൻവേണ്ടി കൂലിവേലചെയ്ത് കിട്ടിയിരുന്ന വരുമാനം മക്കൾക്കൊപ്പം മറ്റ് കുട്ടികളുടെയും കലാവളർച്ചക്കുവേണ്ടി എൻ.വി.കെ ഉപയോഗിച്ചു. കുട്ടികളെ കലാരംഗത്തേക്ക് കൈപിടിച്ചുയർത്താൻ അറവുകാട് കേന്ദ്രീകരിച്ച് സരസ്വതി കലാക്ഷേത്രം എന്ന പേരിൽ ട്രൂപ്പുണ്ടാക്കി. ഇവിടെനിന്നാണ് പുന്നപ്രയിലെ വിവിധ കലാകാരന്മാരെ പ്രമുഖ വേദികളിലെത്തിച്ചത്. യാത്രസൗകര്യവും സാങ്കേതിക വളർച്ചയുമില്ലാതിരുന്ന കാലത്ത് ഏറെ ത്യാഗം സഹിച്ചാണ് ത​െൻറ ശിഷ്യന്മാരുമായി കലോത്സവ വേദികളിലെത്തിയത്. അക്കാലത്ത് എല്ലാവിധ സംഗീത ഉപകരണങ്ങളും എൻ.വി.കെ കൈകാര്യം ചെയ്യുമായിരുന്നു. മികച്ച ഹാർമോണിസ്റ്റും തബലിസ്റ്റുമായിരുന്നു. പിന്നണി പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതിക സജ്ജീകരണങ്ങൾ ഒരുങ്ങുന്നതിനുമുമ്പ് നിരവധി വേദികളിൽ പിന്നണി ഒരുക്കുന്നതോടൊപ്പംതന്നെ ഗാനങ്ങൾ ആലപിച്ചിരുന്നതും അദ്ദേഹം തന്നെയായിരുന്നു. കഥ, കവിത തുടങ്ങിയ സാഹിത്യസൃഷ്ടികളും നടത്തിയിരുന്നു. വൃക്കരോഗം തളർത്തിയപ്പോഴും മക്കളായ പുന്നപ്ര മധുവി​െൻറയും മനോജി​െൻറയും കലാപരിപാടികൾ ആസ്വദിക്കാൻ അനാരോഗ്യം ഒരു തടസ്സമായില്ല. കുചേല സാഹിത്യ ക്വിസ് അമ്പലപ്പുഴ: കുചേല ദിനത്തി​െൻറ ഭാഗമായി 19ന് സുദാമ ശ്രീകൃഷ്ണ സംഗമ സംഘാടക സമിതി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് കുചേല സാഹിത്യ ക്വിസ് സംഘടിപ്പിക്കും. ഒരു സ്കൂളിൽനിന്ന് രണ്ടുപേരടങ്ങുന്ന രണ്ട് ടീമിന് പങ്കെടുക്കാം. 16ന് രാവിലെ 10.30 മുതൽ അമ്പലപ്പുഴ തെക്കേ നടയിലെ ചെമ്പകശ്ശേരി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് മത്സരം. ഫോൺ: 9388463613.
Show Full Article
TAGS:LOCAL NEWS 
Next Story