Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീപക്ഷ ബിനാലെ...

സ്ത്രീപക്ഷ ബിനാലെ കാലഘട്ടത്തിെൻറ ആവശ്യം -മുഖ്യമന്ത്രി

text_fields
bookmark_border
കൊച്ചി: സ്ത്രീകളെ ആചാരത്തി​െൻറയും വിശ്വാസങ്ങളുടെയും പേരിൽ പാർശ്വവത്കരിക്കുകയും അരങ്ങിലുള്ളവരെപ്പോലും അടുക്കളയിൽ തളച്ചിടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ കാലഘട്ടം ആവശ്യപ്പെടുന്നതാണ് സ്ത്രീപക്ഷ ബിനാലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലാമത് കൊച്ചിൻ മുസ്രിസ് ബിനാലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിനാലെയിൽ കലാപ്രവർത്തകരുൾെപ്പടെ പകുതിയിലേറെ സ്ത്രീകൾ പങ്കെടുക്കുകയും അവരെ അനിത ദുബെ എന്ന അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച കലാകാരി നയിക്കുകയും ചെയ്യുന്നത് അഭിമാനകരമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത ഉറപ്പുവരുത്തുകയാണ് സർക്കാറി​െൻറയും ലക്ഷ്യം. യൂറോപ്യന്മാരുടെയും സമ്പന്നരുടെയും മാത്രം കലാമാമാങ്കം എന്ന ധാരണയെ പൂർണമായും തെറ്റിച്ച് ഏറെ ജനകീയമായാണ് ബിനാലെ നടക്കുന്നത്. നവകേരളത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടക്കുന്ന ഈ ഉത്സവ നടത്തിപ്പി​െൻറ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയാറല്ല. കേരളത്തി​െൻറ പേര് ലോകത്തെല്ലായിടത്തും എത്തിക്കുമെന്നതിനാൽ ഈ ഉത്സവം ഒരിക്കലും ദുർവ്യയമാവില്ല. സ്ഥിരംവേദി ഒ‍രുക്കുന്നതിനുള്ള കാര്യങ്ങൾ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. 2021ൽ ബിനാലെ 'ഡിസൈൻ ബിനാലെ കൊച്ചി' എന്ന പേരിലാവും അറിയപ്പെടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേന്ദമംഗലത്തെ നെയ്ത്തുകാർ ഒരുക്കിയ ഷാൾ ഹോർമിസ് തരകൻ മുഖ്യമന്ത്രിയെ അണിയിച്ചു. അനിത ദുബെ ക്യൂററ്റോറിയൽ പ്രസംഗം നടത്തി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രഫ. കെ.വി. തോമസ് എം.പി, മേയർ സൗമിനി ജയിൻ, കെ.ജെ. മാക്സി എം.എൽ.എ, സി.പി.എം പി.ബി അംഗം എം.എ. ബേബി, വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി, ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ പങ്കെടുത്തു. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം ഉദ്ഘാടനച്ചടങ്ങിന് കൊഴുപ്പേകി. പ്രളയത്തിൽ ജീവൻ പൊലിഞ്ഞവർക്കുവേണ്ടിയുള്ള മൗനപ്രാർഥനയും നടന്നു. photo ash1
Show Full Article
TAGS:LOCAL NEWS 
Next Story