Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ജെ.പി കർഷകവിരുദ്ധ...

ബി.ജെ.പി കർഷകവിരുദ്ധ നിലപാട് ഉപേക്ഷിക്കണം -രാഷ്​ട്രീയ ലോക്ദൾ

text_fields
bookmark_border
ചെങ്ങന്നൂർ: കർഷകരെയും ചെറുകിട കച്ചവടക്കാരെയും സാധാരണക്കാരെയും മറന്നുള്ള ബി.ജെ.പി ഭരണമാണ് ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പിലെ പരാജയ കാരണമെന്ന് രാഷ്ട്രീയ ലോക്ദൾ. കൃഷിനാശം ഉണ്ടാകുന്ന കർഷകന് ദുരിതാശ്വാസ ഫണ്ടിൽനിന്നും അടിയന്തര സഹായം നൽകിയ മുൻ കേന്ദ്ര കൃഷിമന്ത്രി അജിത് സിങ് നടപ്പിൽ വരുത്തിയ നിയമത്തെ തകർത്തെറിഞ്ഞ ബി.ജെ.പി കർഷകനെയും കാർഷിക മേഖലയെയും ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന് കിട്ടിയ ഈ വിജയം കർഷകർക്ക്‌ ആശ്വാസകരമാകുമെന്ന് രാഷ്ട്രീയ ലോക്ദൾ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. സംസ്ഥാന പ്രസിഡൻറ് ജി.ജി. പുന്തല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. രാജൻ, എ.കെ. ബൂസിരി, മാധവൻ പാലക്കാട്, അജിത് വർഗീസ്, ജോജു ജെയിംസ്, വി.വി. ജോസ്, ജയ്ഹരി പിള്ള, ജോസ് അക്കരക്കാരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story