Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാക്^ഇൻ ഇൻറർവ്യൂ

വാക്^ഇൻ ഇൻറർവ്യൂ

text_fields
bookmark_border
വാക്-ഇൻ ഇൻറർവ്യൂ കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സെക്യൂരിറ്റി ഓഫിസർ തസ്തികയിൽ നിലവിലെ ഒരു ഒഴിവിലേക്ക് വിരമിച്ച സർക്കിൾ ഇൻസ്പെക്ടറിൽ കുറയാത്ത റാങ്കുള്ള ഓഫിസറെ അല്ലെങ്കിൽ പ്രതിരോധ സേനയിലെ െലഫ്റ്റനൻറിൽ കുറയാത്ത റാങ്കിലുള്ള ഓഫിസറെ കരാർ വ്യവസ്ഥയിൽ നിയമിക്കും. 14ന് രാവിലെ 11ന് സർവകലാശാല ആസ്ഥാനത്തുെവച്ച് വാക്-ഇൻ ഇൻറർവ്യൂ നടത്തും. പ്രതിമാസം വേതനം 30,000-40,000 രൂപ. പ്രായം 58 കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡാറ്റയും സഹിതം അന്ന് രാവിലെ 10.30ന് സർവകലാശാല ആസ്ഥാനത്ത് ഹാജരാകണം. 'ഉൗരുഭംഗം' നാടകം അരങ്ങേറുന്നു കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ രജതജൂബിലി ആഘോഷ ഭാഗമായി 14ന് രാത്രി ഏഴിന് നാടക വിഭാഗത്തി​െൻറ നേതൃത്വത്തിൽ മഹാകവി ഭാസ​െൻറ 'ഉൗരുഭംഗം' നാടകം അരങ്ങേറും. നാടകവിഭാഗം അധ്യാപിക ഡോ. എൻ. ഷിബിജ സംവിധാനം ചെയ്യുന്ന നാടകത്തിൽ ഉത്തരകേരളത്തിലെ പ്രശസ്ത തെയ്യം/തിറ കലാകാരനായ നിധീഷ് പെരുവണ്ണാൻ പ്രധാന കഥാപാത്രമായ ദുര്യോധനനെ അവതരിപ്പിക്കും. കൂടിയാട്ടം, തെയ്യം, തിറ എന്നീ നാടോടി അനുഷ്ഠാന കലകളുടെയും ആയോധനകലയായ കളരിപ്പയറ്റി​െൻറയും സങ്കേതങ്ങൾ ഉപയോഗിച്ചാണ് രംഗാവതരണം. കൂത്തമ്പലത്തിൽ നടക്കുന്ന നാടകത്തിൽ സർവകലാശാല നാടക നൃത്തവിഭാഗം വിദ്യാർഥികളും അരങ്ങിലെത്തും.
Show Full Article
TAGS:LOCAL NEWS 
Next Story