Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തെയും...

പ്രളയത്തെയും അപ്പീലുകളെയും അതിജീവിച്ച് തർബിയത്ത് സ്കൂൾ

text_fields
bookmark_border
പ്രളയത്തെയും അപ്പീലുകളെയും അതിജീവിച്ച് തർബിയത്ത് സ്കൂൾ
cancel
മൂവാറ്റുപുഴ: മണ്ണിനെയും മരങ്ങളെയും പ്രകൃതിയെ ഒന്നടങ്കം കാത്തുസൂക്ഷിക്കുന്ന കാടി​െൻറ മക്കളുടെ ജീവിതം ആവിഷ്കരിക്കുന്ന സംഘനൃത്തവുമായാണ് തർബിയത്ത് ട്രസ്റ്റ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സംസ്ഥാന കലോത്സവ നഗരിയിലെത്തിയത്. പ്രളയാനന്തരം ചെലവുചുരുക്കലി​െൻറ ഭാഗമായി പ്രകൃതിയിലെ തന്നെ ഇലകളും പൂക്കളും കായ്കളും കോർത്തിണക്കിയാണ് ചമയമൊരുക്കിയത്. ചടുതമാർന്ന സംഗീതത്തിനൊപ്പം അതിവേഗ ചുവടുകളുമായി പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ അനാം അബ്ദുൽസലാമും സംഘവും ജില്ലയിൽനിന്ന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. അപ്പീൽ നിരസിക്കപ്പെട്ടപ്പോൾ ലോകായുക്തയുടെ വിധി നേടിയാണ് തർബിയത്ത് കലോൽസവ വേദിയിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story