Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാർ സ്ഥാപനത്തിലെ...

സർക്കാർ സ്ഥാപനത്തിലെ ശുചിമുറികൾ ശുചിയാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്​

text_fields
bookmark_border
അരൂർ: സർക്കാർ സ്ഥാപനത്തിലെ ശുചിമുറികൾ ശുചിയാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. കോടംതുരുത്ത് പഞ്ചായ ത്ത് ഓഫിസ് അങ്കണത്തിലെ ശുചിമുറികൾ വൃത്തിഹീനമാണെന്നും അസഹനീയ ദുർഗന്ധം വമിക്കുകയാണെന്നും കാട്ടി ബി. ജയകുമാർ നൽകിയ പരാതിയിലാണ് ഉത്തരവ്. താലൂക്ക് നിയമസേവന കമ്മിറ്റി മുഖേനയാണ് ജയകുമാർ മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകിയത്. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ശുചിമുറികളും ഇതുമായി ബന്ധപ്പെട്ട ടാങ്കുകളും വൃത്തിയായി സൂക്ഷിക്കാത്തത് കുറ്റകരമായ പ്രവൃത്തിയാണെന്ന് ഉത്തരവിൽ പറയുന്നു. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് നിർദേശിച്ചു. ശുചിമുറികളിൽനിന്നുള്ള ദുർഗന്ധംമൂലം ജയകുമാറി​െൻറ വീട് ഉൾപ്പെടെ അഞ്ച് വീടുകളിലെ അംഗങ്ങളാണ് ദുരിതമനുഭവിക്കുന്നത്. വീടുകളെല്ലാം പഞ്ചായത്ത് ഓഫിസിന് പറ്റെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഒാംബുഡ്സ്മാനും ശുചിമുറികൾ ശുചിയാക്കണമെന്ന് 2017ൽ ഉത്തരവിട്ടിരുന്നു. പരാതിക്കാരനായ ജയകുമാർ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. പെൻഷനേഴ്സ് അസോ. സമ്മേളനം അരൂർ: സർക്കാർ പെൻഷൻകാരുടെ ആശ്രിതർക്ക് ആനുകൂല്യം നൽകാതെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് സർവിസ് പെൻഷനേഴ്സ് അസോ. അരൂർ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മുൻ എം.എൽ.എ എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് എൻ. ദയാനന്ദൻ അധ്യക്ഷവഹിച്ചു. ആർ. കുമാരദാസ്, കെ. ഉമേശൻ, എസ്.ടി. ശ്യാമളകുമാരി, പി. മേഘനാദ്, പി.വി. ശ്യാമപ്രസാദ്, കെ.ആർ. രാജു, സി.സി. മധു, ദിലീപ് കണ്ണാടൻ, പി. രാമചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. വിരൽതുമ്പിലെ വിവരസാങ്കേതിക വിദ്യയെക്കുറിച്ച് ജോസഫ് ആൻറണി ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story