Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.കെ. വേണുഗോപാലിനെ...

കെ.കെ. വേണുഗോപാലിനെ അറ്റോര്‍ണി ജനറല്‍ സ്​ഥാനത്തുനിന്ന്​ നീക്കണം ^ശാസ്ത്രസാഹിത്യ പരിഷത്ത്​ സെമിനാർ

text_fields
bookmark_border
കെ.കെ. വേണുഗോപാലിനെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് നീക്കണം -ശാസ്ത്രസാഹിത്യ പരിഷത്ത് സെമിനാർ ആലപ്പുഴ: ഇന്ത് യന്‍ ഭരണഘടനയുടെ ധാര്‍മികതയെ ഭരണഘടന െബഞ്ചിലെ ജഡ്ജിമാര്‍ അമിതമായി ആശ്രയിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലി​െൻറ അഭിപ്രായത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാര്‍ പ്രതിഷേധം രേഖപ്പെടുത്തി. 'ഭരണഘടന, വിശ്വാസം, മനുഷ്യാവകാശം' വിഷയത്തിലാണ് സെമിനാർ നടത്തിയത്. ഏത് ആഹാരം കഴിക്കാനും ഏത് വസ്ത്രം ധരിക്കാനും ഏത് വിശ്വാസം െവച്ചുപുലര്‍ത്താനും സ്വന്തം തൊഴിലിടത്തില്‍ പണിയെടുക്കാനുമുള്ള അടിസ്ഥാന അവകാശങ്ങളെ ചോദ്യം ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് അറ്റോര്‍ണി ജനറലിനെപ്പോലെ പരിണിത പ്രജ്ഞനായ ഒരാള്‍ സംഘ്പരിവാര്‍ കുഴലൂകത്തുകാരനാകുന്നത് ‍ഞെട്ടലുളവാക്കുന്ന കാര്യമാണ്. ആയതിനാല്‍ വേണുഗോപാല്‍ തല്‍സ്ഥാനത്തുനിന്ന് സ്വയം ഒഴിവാകുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണം. ഇന്ത്യന്‍ പൗര​െൻറ അവസാനത്തെ അത്താണിയാണ് ഭരണഘടനയും കോടതികളുമെന്ന് സാധാരണ പൗരന്‍ വിശ്വസിച്ചുപോകുന്ന സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. സാധാരണക്കാരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിക്കാനുള്ള അവകാശത്തെത്തന്നെ ചോദ്യംചെയ്യപ്പെടുന്ന കാലത്ത് ഭരണഘടന തന്നെ കത്തിക്കണമെന്ന ആക്രോശം ഉയര്‍ന്നുവരുന്നുണ്ട്. പരിഷത്ത് ആലപ്പുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോസ്റ്റല്‍ ആൻഡ് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന സെമിനാര്‍ സമാജ് വാദി ജനപരിഷത്ത് അഖിലേന്ത്യ പ്രസിഡൻറ് ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. എ.കെ. രാജശ്രീ വിഷയം അവതരിപ്പിച്ചു. കെ. രവീന്ദ്രന്‍, ജോസി ഡൊമിനിക്, എ.പി. പ്രദീപ്, പി.വി. ജോസഫ്, ടി. മനു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി. ജയരാജ് അധ്യക്ഷതവഹിച്ചു. സാബു ആനന്ദ് സ്വാഗതവും അനില്‍ ബാബു നന്ദിയും പറഞ്ഞു. തൊഴിലാളി വിഹിതം മത്സ്യഭവനിൽ സ്വീകരിക്കും അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി 2018-19 അമ്പലപ്പുഴ മത്സ്യഗ്രാമത്തിലെ തൊഴിലാളി വിഹിതം 500 രൂപ മത്സ്യഭവനിൽ സ്വീകരിക്കും. 2018ൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കിയവർക്ക് പദ്ധതിയിൽ അംഗങ്ങളാകാം. മത്സ്യഭവനിൽനിന്ന് ലഭ്യമാകുന്ന അപേക്ഷയും കാർഡും പൂരിപ്പിച്ച് ക്ഷേമനിധി പാസ് ബുക്ക്, അതി​െൻറ പകർപ്പ്, ബാങ്ക് പാസ് ബുക്ക്, ആദ്യപേജ് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, കാർഡിലെ ക്ഷേമനിധി നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബ്രാഞ്ച്, അവകാശിയുടെ പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. കാർഡ് നമ്പർ ഒന്ന് മുതൽ 600വരെ വ്യാഴാഴ്ചയും 601 മുതൽ 1200 വരെ 14നും 1201 മുതൽ 1800 വരെ 15നും 1801 മുതൽ 2400 വരെ 18നും 2401 മുതൽ 2900 വരെയും പുതിയ അംഗങ്ങൾക്ക് 19നും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ പണമടക്കാമെന്ന് മത്സ്യഭവൻ ഓഫിസർ ഉണ്ണികൃഷ്ണൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story