Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനിതമ്മ​ക്ക്​​...

അനിതമ്മ​ക്ക്​​ നിവർന്ന്​ നിൽക്കണമെങ്കിൽ കെ.എസ്​.ആർ.ടി.സി കനിയണം

text_fields
bookmark_border
ആലപ്പുഴ: കെ.എസ്.ആർ.ടി.സി കണ്ടക്ടർ കെ.എസ്. അനിതമ്മയുടെ ജീവിതം താളം തെറ്റിയത് ബ്രേക്കിട്ടപ്പോൾ ബസിനുള്ളിലുണ്ടായ വീഴ്ചയാണ്. നെട്ടല്ലിന് കാര്യമായ ക്ഷതം സംഭവിച്ച് ചികിത്സയിലിരിക്കെ ആമവാതവും പിടിെപട്ടു. ഇതിനിടെ, ഹൃദയമിടിപ്പ് കുറയുന്ന സിക്സൈനസ് സിൻഡ്രോമി​െൻറ രൂപത്തിൽ വിധി വീണ്ടും വിലങ്ങായി. പേസ്മേക്കറി​െൻറ സഹായത്തോടെ ജീവിക്കുന്ന അനിതമ്മക്ക് കഴിഞ്ഞ ആറുമാസമായി ജോലിക്ക് കയറാനുള്ള അനുമതി അധികൃതർ നൽകുന്നില്ല. ചികിത്സക്കായെടുത്ത ഭീമമായ വായ്പ വീട്ടാനാവാതെ ബുദ്ധിമുട്ടുന്ന മുഹമ്മ കായിപ്പുറം 'ആവണി'യിലെ ഇൗ വീട്ടമ്മ കുടുംബം പുലർത്താൻ കെ.എസ്.ആർ.ടി.സിയുടെ കനിവ് തേടുകയാണ്. 2016 ജൂലൈയിൽ എറണാകുളം--കോതമംഗലം എ.സി ലോഫ്ലോർ ബസിൽ ടിക്കറ്റ് കൊടുക്കുന്നതിനിടെയായിരുന്നു വീഴ്ച. അങ്ങോേട്ടക്കുള്ള അവസാന ബസായിരുന്നതിനാൽ കടുത്ത വേദന സഹിച്ച് ഡ്യൂട്ടി പൂർത്തിയാക്കി. ഒടുവിൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വീഴ്ചയുടെ ഗുരുതരാവസ്ഥ മനസ്സിലായത്. ചേർത്തല ഗവ. ആയുർവേദ ആശുപത്രിയിൽ ഒരുമാസം ചികിത്സയിലിരിക്കെ ആമവാതവും പിടിപെട്ടതോടെ നാലുമാസത്തോളം ജോലിക്ക് പോകാനാവാത്ത അവസ്ഥയിലായി. ഹൃദ്രോഗം പിടികൂടി അനിതമ്മയെ എറണാകുളം അമൃത ആശുപത്രിയിൽ പേസ് മേക്കർ ഘടിപ്പിക്കാൻ നടത്തിയ ശസ്ത്രക്രിയക്ക് ആകെയുണ്ടായിരുന്ന വീട് കായിപ്പുറം സർവിസ് സഹകരണ ബാങ്കിൽ 3.2 ലക്ഷത്തിന് പണയപ്പെടുത്തി. എസ്.ബി.െഎയിൽനിന്ന് 1.85 ലക്ഷത്തോളം വായ്പയെടുത്തതടക്കം ആറുലക്ഷത്തോളം രൂപ 11 മാസത്തെ ചികിത്സക്ക് ചെലവായി. കഠിനമായ ജോലി ചെയ്യരുതെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ കണ്ടക്ടറിൽനിന്ന് ആയാസരഹിത േജാലിക്കായി അപേക്ഷിച്ചു. തുടർന്ന് എറണാകുളം ഡിപ്പോയിൽ താൽക്കാലിക പ്യൂണായി തുടരവെ ഇതേ ജോലിയിൽ സ്ഥിരനിയമനം നടത്തി കെ.എസ്.ആർ.ടി.സിയിൽനിന്ന് അറിയിപ്പ് ലഭിച്ചു. എന്നാൽ, ദിവസേന 50 കിലോമീറ്ററോളം യാത്രചെയ്ത് ഒാഫിസിൽ എത്തുന്ന അനിതമ്മയെ വീണ്ടും ആമവാതം പിടികൂടുകയും കഴിഞ്ഞ ഏപ്രിൽ 25 മുതൽ മേയ് 28 വരെ ലീവെടുക്കാൻ നിർബന്ധിതയാവുകയുമായിരുന്നു. അതിനുശേഷം ജോലിയിൽ പ്രവേശിക്കാൻ അധികൃതർ അനുമതി നൽകുന്നില്ല. കണ്ടക്ടർ തസ്തികയിൽതന്നെ ജോലി ചെയ്യണമെന്ന നിലപാടാണ് കെ.എസ്.ആർ.ടി.സി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായിെല്ലന്ന് അനിതമ്മ പറയുന്നു. രോഗികളായ മാതാപിതാക്കളും കൂലിപ്പണിക്കാരനായ ഭർത്താവും വിദ്യാർഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുംബം പുലർത്താൻ അധികൃതരുടെ കനിവ് തേടുകയാണ് ഇൗ 45കാരി. ജിനു റെജി
Show Full Article
TAGS:LOCAL NEWS 
Next Story