Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിത കേരളത്തിലെ...

പ്രളയബാധിത കേരളത്തിലെ സ്ത്രീകൾക്കൊരു കൈത്താങ്ങ്​ റിസറക്​ഷൻ വിപണനമേള ഒരുക്കുന്നു

text_fields
bookmark_border
കളമശ്ശേരി: പ്രളയബാധിത കേരളത്തിലെ സ്ത്രീകൾക്കൊരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തിൽ കുസാറ്റ് വുമൺ സ്റ്റഡീസ് സ​െൻ ററും ടാലൻറ് ടൈം -35, സ്കൂൾ ഓഫ് മാനേജ്‌മ​െൻറ് സ്റ്റഡീസും ചേർന്ന് 'റിസറക്ഷൻ' വിപണനമേള ഒരുക്കുന്നു. ഡിസംബർ 13ന് നടക്കുന്ന മേള രാവിലെ നടി റിമ കല്ലിങ്കൽ ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ ഡോ. ആർ. ശശിധരൻ, വിമൻസ് സ്റ്റഡീസ് സ​െൻറർ ഡയറക്ടർ ഡോ. മീരാഭായ്, സ്കൂൾ ഓഫ് മാനേജ്‌മൻറ് സ്റ്റഡീസ് ഡയറക്ടർ ഡോ. ഡി. മാവൂതു തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‍ജൻഡർ റേഡിയോ ജോക്കി അനന്യ അതിഥിയായി എത്തും. കുസാറ്റ് സ്റ്റുഡൻറസ് അമിനിറ്റി സ​െൻററിൽ ഒരുക്കുന്ന വിപണനമേളയിൽ കേരളത്തിലെ വിവിധ പ്രളയബാധിത ഗ്രാമങ്ങളിൽനിന്നുള്ള സ്ത്രീ സംരംഭകരുടെ 25ഒാളം സ്റ്റാളുകളാണ് ഒരുക്കുന്നത്. ഇടുക്കിയിലെ പ്രളയബാധിത പ്രദേശമായ കൊന്നത്തടി ഗ്രാമത്തിൽനിന്നുമുള്ള സുഗന്ധവ്യഞ്ജനങ്ങൾ, എറണാകുളത്തെ പറവൂർ മേഖലയിലെ 'നവപാലത്തുരുത്തു-ഒപ്പം' ഒരുക്കുന്ന ബാഗുകളും കൗതുകവസ്തുക്കളും ഐശ്വര്യ കുടുംബശ്രീ യൂനിറ്റ് പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറി സാരികളിൽ നിന്നുമൊരുക്കുന്ന കേരളത്തി​െൻറ മാപ്പുകൾ, കൂടാതെ മറ്റു സ്ത്രീ സംരംഭകർ ഒരുക്കുന്ന ഹാൻഡ് മെയ്ഡ് ചെരിപ്പുകൾ, ഇരുമ്പുനിർമിത അടുക്കള ഉപകരണങ്ങൾ, പലഹാരങ്ങൾ, അച്ചാറുകൾ, ഹെയർ ഓയിലുകൾ എന്നിവയും കോഴിക്കോടുനിന്നുമുള്ള 'റിസുസ് ഫ്ലൈർ' ഒരുക്കുന്ന പോളിമർ ക്ലേ നിർമിത ആഭരണങ്ങളുടെ ഒരു സ്റ്റാളും ഉണ്ടാകും. വൈകീട്ട് ആറുവരെയാണ് മേള. കുസാറ്റിൽ നടന്ന വാർത്തസമ്മേളനത്തിൽ ഡയറക്ടർ ഡോ. മീരാഭായ്, ടാലൻറ് ദീപ്‌ചന്ദ് പ്രദീപ്, പ്രോഗ്രാം കോഓഡിനേറ്റർ റമീസ് റഹ്മാൻ എന്നിവർ പങ്കെടുത്തു. ബിനാലെക്കുള്ളിലെ ബിനാലെ; ഇന്‍ഫ്ര പ്രോജക്ടുമായി മറ്റ് ക്യുറേറ്റര്‍മാര്‍ കൊച്ചി: കൊച്ചി-മുസ്രിസ് ബിനാലെയുടെ ചരിത്രത്തില്‍ ആദ്യമായി മറ്റ് ബിനാലെകളുടെ ക്യുറേറ്റര്‍മാരെ ഉള്‍പ്പെടുത്തി കലാപ്രതിഷ്ഠാപനങ്ങള്‍ തയാറാകുന്നു. ഇന്‍ഫ്രാ േപ്രാജക്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഷ്ഠാപനങ്ങള്‍ കലാലോകത്തെ കൊച്ചി ബിനാലെയുടെ സഹവര്‍ത്തിത്വമാണ് സൂചിപ്പിക്കുന്നത്. ആകെ നാല് ഇന്‍ഫ്ര േപ്രാജക്ടുകളാണ് 108 ദിവസത്തെ ബിനാലെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജന പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഫ്ര േപ്രാജക്ടുകള്‍ ഇടംപിടിച്ചിരിക്കുന്നത്. ബിനാലെ പവിലിയന്‍ പൊതുജനങ്ങള്‍ക്കുകൂടി നിർദേശംവെക്കാനും ക്യൂറേറ്ററുമായി സംവദിക്കാനുമുള്ള വേദിയാക്കി മാറ്റും. വിജ്ഞാന പരീക്ഷണശാല എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. എഡിബിള്‍ ആര്‍ക്കൈവ്സ്, സിസ്റ്റര്‍ ലൈബ്രറി, ശ്രീനഗര്‍ ബിനാലെ, വ്യാംസ് േപ്രാജക്ട് എന്നിവയാണ് ഇന്‍ഫ്ര േപ്രാജക്ടുകള്‍. ഭക്ഷണപാരമ്പര്യത്തിലൂടെയുള്ള അനുഭവപരിചയംെവച്ച് വിവിധയിനം അരി വകഭേദങ്ങള്‍കൊണ്ട് പാചകംചെയ്യാനുള്ള വേദിയാണ് എഡിബിള്‍ ആര്‍ക്കൈവ്സ് ഒരുക്കുന്നത്. പ്രമുഖ എഴുത്തുകാരിയും ശില്‍പിയുമായ പ്രീമ കുര്യന്‍, ഷെഫ് അനുമിത്ര ഘോഷ് ദസ്തിദാര്‍ എന്നിവരാണ് ഇത് ഒരുക്കിയിരിക്കുന്നത്. പുറമെനിന്നുള്ളവര്‍ക്ക് അരിയുടെ വകഭേദങ്ങള്‍കൊണ്ട് ഭക്ഷണമുണ്ടാക്കാന്‍ അവസരം ലഭിക്കും. പെണ്ണെഴുത്തി​െൻറ 100 പുസ്തകങ്ങളുമായി സഞ്ചരിക്കുന്നതാണ് സിസ്റ്റര്‍ ലൈബ്രറി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്വിതാമിയാണ് ഇതി​െൻറ സൃഷ്ടാവ്. ജമ്മു-കശ്മീര്‍ സ്വദേശിയായ വീര്‍ മുന്‍ഷി നയിക്കുന്ന സംഘമാണ് ശ്രീനഗര്‍ ബിനാലെയുടെ ഇന്‍ഫ്ര േപ്രാജക്ട്സിന് പിന്നില്‍. മട്ടാഞ്ചേരി ടി.കെ.എം വെയര്‍ഹൗസില്‍ ഡിസംബര്‍ 13ന് ശ്രീനഗര്‍ ബിനാലെയുടെ പ്രകടനമുണ്ടായിരിക്കും. ആദിവാസി ഗോത്രമായ ഗോണ്ട് ആര്‍ട്ടിസ്റ്റുകളായ സുഭാഷ് സിങ് വ്യാം, ദുര്‍ഗാഭായി വ്യാം എന്നിവരുടെ പ്രതിഷ്ഠാപനമാണ് വ്യാം േപ്രാജ്ക്ട്.
Show Full Article
TAGS:LOCAL NEWS 
Next Story