Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഞ്ഞന്‍ നക്ഷത്രവുമായി ...

കുഞ്ഞന്‍ നക്ഷത്രവുമായി ബിജു ജോസഫ്

text_fields
bookmark_border
മാവേലിക്കര: ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ നക്ഷത്രവുമായി ഗാന്ധി ശില്‍പി ബിജു ജോസഫ്. തേക്കിന്‍ തടിയിലാണ് ഇദ്ദേഹം നക്ഷത്ര നിർമാണം നടത്തിയിരിക്കുന്നത്. നിലവില്‍ കാഴ്ചക്കാര്‍ക്കായി നാലടി വലുപ്പമുള്ള തടിയില്‍ നിർമിച്ച നക്ഷത്രത്തി​െൻറ നടുവിലായാണ് കുഞ്ഞന്‍ നക്ഷത്രത്തെ സ്ഥാപിച്ചിരിക്കുന്നത്. വിശദമായ കാഴ്ചയ്ക്കായി െലന്‍സും ഒരുക്കിയിട്ടുണ്ട്. ഇന്ന് നിർമിക്കപ്പെട്ടവയില്‍ ലോക റെക്കോഡ് രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കുഞ്ഞന്‍ നക്ഷത്രത്തി​െൻറ വലുപ്പം 5 മില്ലീമീറ്ററും 4 നക്ഷത്രകാലോട് കൂടിയതുമാണ്, എന്നാല്‍, ത​െൻറ നക്ഷത്രത്തി​െൻറ വലുപ്പം 2.5 മില്ലീമീറ്ററും അഞ്ച് കാലുകളോടും കൂടി ഒരു മില്ലീമീറ്റര്‍ ഘനത്തിലുള്ളതുമാണെന്ന് മാവേലിക്കര ബിജുവില്ലയിൽ താമസിക്കുന്ന അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ബിജുജോസഫി​െൻറ ഗാന്ധിശില്‍പങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍കൊണ്ടുള്ള ഭീമന്‍ നക്ഷത്രം നിർമിച്ച് ഇദ്ദേഹം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കേവലം 15 മിനിറ്റ് മാത്രമെടുത്ത് റെക്കോഡ് വേഗത്തിലാണ് കുഞ്ഞന്‍ നക്ഷത്രത്തി​െൻറ നിർമാണം നടത്തിയതെന്നും ബിജു പറയുന്നു. ഇദ്ദേഹം ഇന്ത്യയിലും അമേരിക്കയിലുമായി 131 ഓളം ഗാന്ധി പ്രതികള്‍ സ്ഥാപിക്കുകയും ഗാന്ധിശില്‍പവും സബര്‍മതിയിലെ മണ്ണും എന്ന പദ്ധതി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ട്രെയിനിൽനിന്നും വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക് കായംകുളം: ഓടിക്കൊണ്ടിരുന്ന ‍ട്രെയിനിൽനിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. ബംഗാൾ ജൽപൈഗുരി ഫലക്കട്ട സ്വദേശി ഗണേശ് ബഹദൂർ ദർജിനാണ് (35) പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണപുരം മാമ്പ്രക്കന്നേൽ ലെവൽ ക്രോസിന് സമീപം ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനി​െൻറ വാതിലിൽ നിൽക്കുകയായിരുന്ന ഗണേശ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബംഗാളിൽനിന്നും ജോലി തേടി കേരളത്തിലെത്തിയതാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കടയിൽ മോഷണം മാവേലിക്കര: കോഴിക്കടയിൽനിന്നും കോഴിയും പണവും അപഹരിച്ചു. കായംകുളം ദേശത്തിനകം പെരിങ്ങാല ഐക്കരേത്ത് വീട്ടിൽ ഗിരീഷ്, പള്ളിക്കൽ തയ്യിൽ തെക്കേതിൽ ഗോപൻ എന്നിവർ ഓലകെട്ടിയമ്പലത്തിൽ നടത്തുന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. ഇന്ത്യൻ ഓവർസിസ് ബാങ്കിന് പിറകുവശത്തുള്ള കടയുടെ ഭിത്തി തകർത്താണ് മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന 6000 രൂപ മോഷ്ടിച്ച സംഘം 13 കോഴികളെയും അപഹരിച്ചു. കായംകുളം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story