Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ​െൻറ മാലിന്യം എ​െൻറ...

'എ​െൻറ മാലിന്യം എ​െൻറ ഉത്തരവാദിത്തം' മാലിന്യമുക്ത കാമ്പയിന്‌ തുടക്കം

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭയും കെ.എം.എല്‍.പി. സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന . ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരന്‍ നിര്‍വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ പി.കെ. ബാബുരാജ്‌ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ എം.കെ. മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. ലഘുലേഖ വിതരണോദ്‌ഘാടനം ആരോഗ്യസമിതി ചെയർപേഴ്സൻ രാജി ദിലീപ്‌ നിര്‍വഹിച്ചു. പ്രമീള ഗിരീഷ്‌കുമാര്‍, പ്രതിപക്ഷ നേതാവ്‌ അബ്‌ദുള്‍ സലാം, കൗണ്‍സിലര്‍ പി.ഐ. നൂറുദ്ദീന്‍, ഇലാഹിയ കോളജ്‌ ട്രഷറര്‍ എ.എ. റഹീം, പി.ടി.എ. പ്രസിഡൻറ് പി.പി. ഷാനവാസ്‌, അസീസ്‌ പുഴക്കര, നജീര്‍ ഉപ്പൂട്ടിങ്കല്‍, ബി. ഷീബ, പി.യു. സീമ മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം.എല്‍.പി. സ്‌കൂള്‍ വിദ്യാർഥികളുടെ നൃത്തശില്‍പവും നടന്നു. കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാൻഡ്, പ്രൈവറ്റ്‌ ബസ്‌സ്റ്റാൻഡ്, മാര്‍ക്കറ്റ്‌, കീച്ചേരിപ്പടി, വെള്ളൂര്‍ക്കുന്നം, ബി.ഒ.സി., വാഴപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ സന്ദേശയാത്രയും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story