Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ കാണാതെപോയ...

അപേക്ഷ കാണാതെപോയ സംഭവം: പഞ്ചായത്ത്​ അംഗം ജീവനക്കാരെ ഓഫിസിൽ പൂട്ടിയിട്ടു

text_fields
bookmark_border
ആറാട്ടുപുഴ: പഞ്ചായത്തിൽ നൽകിയ അപേക്ഷ കാണാതായതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരെ വാർഡ് മെംബർ പഞ്ചായത്ത് ഓഫിസിൽ പൂട ്ടിയിട്ടു. ഒന്നര മണിക്കൂറോളം ജീവനക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകീട്ട് നാേലാടെയാണ് സംഭവം. ത​െൻറ വാർഡിൽനിന്ന് വിധവകൾ അടക്കമുള്ള ആളുകൾ വിവിധ ആവശ്യങ്ങൾക്കായി നൽകിയ അപേക്ഷ കാണാതെപോയതിനെ തുടർന്ന് പലതവണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും കെണ്ടത്താൻ നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ ഭരണകക്ഷിയിൽപെട്ട മെംബറുടെ ബന്ദിയാക്കൽ സമരം. പഞ്ചായത്തിലെത്തിയ രണ്ടാംവാർഡ് മെംബർ നിതീഷ് യശോധരനാണ് ജീവനക്കാരെ ഓഫിസിനുള്ളിൽ പൂട്ടിയിട്ടത്. ആറാട്ടുപുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിനിധികൾ ഇടപെട്ടതിനെ തുടർന്ന് വൈകീട്ട് 5.30ഒാടെയാണ് ഓഫിസ് തുറന്നുകൊടുത്തത്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ അപേക്ഷകരുമായി എത്തി പഞ്ചായത്തിൽ സമരം നടത്തുമെന്നും നിതീഷ് അറിയിച്ചു. ഹൈന്ദവരെ വേർതിരിക്കാൻ ശ്രമം -കെ.പി. ശശികല ചാരുംമൂട്: ഹൈന്ദവ സമൂഹത്തെ അവർണനെന്നും സവർണനെന്നും മതിലുകെട്ടി വേർതിരിക്കാൻ പോവുന്നെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല. കരിമുളക്കലിൽ ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒരുവിഭാഗത്തിന് മാത്രമായി നവോത്ഥാനം ഒതുക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കുടശ്ശനാട് മുരളി അധ്യക്ഷതവഹിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി നെല്ലക്കടത്ത് സുദർശനൻ, എ.സി. പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story