Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമൂഹമാധ്യമങ്ങൾ...

സമൂഹമാധ്യമങ്ങൾ വിനാശകരമായ ഫലമുണ്ടാക്കുന്നു -അൽഫോൻസ് കണ്ണന്താനം

text_fields
bookmark_border
കൊച്ചി: സമൂഹമാധ്യമങ്ങൾ വളർച്ചക്ക് വിനാശകരമായ ഫലമുണ്ടാക്കുന്നതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പി.എച്ച ്.ഡി ചേംബർ ഓഫ് കോമേഴ്‌സ് (പി.എച്ച്.ഡി.സി.സി) കേരള ചാപ്റ്ററി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വളർച്ചയും നേട്ടവുണ്ടാക്കുന്നവരെ കശാപ്പുചെയ്യുന്ന സമൂഹമാധ്യമങ്ങൾ പ്രധാനമന്ത്രിയെപോലും വെറുതെവിടുന്നില്ല. ടൂറിസം വളർച്ചയെ മുരടിപ്പിക്കുമെന്നതിനാൽ ഹർത്താലുകൾ ഒഴിവാക്കാൻ ബി.ജെ.പി ഉൾെപ്പടെയുള്ള പാർട്ടികളോട് അഭ്യർഥിക്കുന്നു. പറയാനും പ്രതിഷേധിക്കാനുമായി മറ്റുമാർഗങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പി.എച്ച്.ഡി.സി.സി പ്രസിഡൻറ് രാജീവ് തൽവാർ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ചാപ്റ്റർ നൽകിയ 10 ലക്ഷം രൂപയുടെ ചെക്ക് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഏറ്റുവാങ്ങി. കേരള ചാപ്റ്റർ പ്രസിഡൻറ് ഇ.വി. ഷിറിൾ, ഡോ. മഹേഷ് റെഡ്ഡി, സഞ്ജയ് അഗർവാൾ, വിവേക് ഷെയ്ഗൾ എന്നിവർ സംസാരിച്ചു. ദുരന്തമുഖത്തെ സാമൂഹികപിന്തുണയിൽ കേരളം മാതൃകയെന്ന് കൊച്ചി: ദുരന്തമുഖത്തെ സാമൂഹികപിന്തുണയിൽ കേരളം ലോകത്തിനുതന്നെ മാതൃകയാണെന്ന് പ്രഫ. ശ്രീനിവാസമൂർത്തി. പ്രളയം മൂലം മാനസിക സംഘർഷത്തിനടിപ്പെട്ടവരിൽ ഒരുശതമാനം പേർക്കാണ് വിദഗ്ധസഹായം വേണ്ടിവന്നതെന്ന് നിംഹാൻസ് നടത്തിയ പഠനത്തിൽ വ്യക്തമായെന്ന് ലോകാരോഗ്യ സംഘടനയിൽ മാനസികാരോഗ്യ മേഖലയിലെ കൺസൽട്ടൻറായിരുന്ന അദ്ദേഹം പറഞ്ഞു. വേൾഡ് അസോസിയേഷൻ ഓഫ് സോഷ്യൽ സൈക്യാട്രി സമ്മേളനത്തിൽ ദുരന്തമുഖങ്ങളിലെ മനസികാരോഗ്യമെന്ന സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാതക ദുരന്തവേളയിൽ ഭോപാലിലും കൊടുങ്കാറ്റിൽ ഒഡിഷയിലും ഉണ്ടാകാതിരുന്ന സാമൂഹിക മുന്നേറ്റത്തിലൂടെ കേരളം മാതൃകയായി ശ്രദ്ധ നേടിയെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രളയബാധിത മേഖലയിലെ കുട്ടികൾക്ക് ഉല്ലാസത്തിനും വിനോദത്തിനും കൂടുതൽ അവസരം ലഭ്യമാക്കണമെന്ന് വേൾഡ് അസോസിയേഷൻ ഓഫ് സോഷ്യൽ സൈക്യാട്രി ഏഷ്യൻ സമ്മേളനം ആവശ്യപ്പെട്ടു. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ ഉറ്റവർ നഷ്ടപ്പെട്ടവർ എന്നിവരാണ് ഏറ്റവുമധികം മാനസികസംഘർഷങ്ങൾക്ക് വിധേയരാകുന്നതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സവിത ശ്രീറാം, ലിറ്റോ പാലത്തിങ്കൽ, ഡോ. പാർവതി, ഡോ. സുധീർ ഖണ്ഡേൽവാൾ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story