Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅയ്യപ്പഭക്ത‍​െൻറ...

അയ്യപ്പഭക്ത‍​െൻറ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം -കെ. സുരേന്ദ്രന്‍

text_fields
bookmark_border
കൊച്ചി: ശിവദാസനെന്ന അയ്യപ്പഭക്ത‍​െൻറ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക് രട്ടറി കെ. സുരേന്ദ്രന്‍. ജയിൽ മോചനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഈ കേസ് ശരിയായ ദിശയില്‍ അന്വേഷിച്ചാല്‍ സര്‍ക്കാറി​െൻറ യഥാർഥമുഖം പുറത്തുവരും. പൊലീസി​െൻറ പീഡനം അനുഭവിച്ചാണ് അദ്ദേഹം മരിച്ചതെന്ന വസ്തുത ശരിെവക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടയെല്ലുകളും വാരിയെല്ലുകളും തകര്‍ന്നിരുെന്നന്നാണ് റിപ്പോര്‍ട്ടില്‍. നാമം ജപിച്ചെന്ന പേരില്‍ നിരപരാധികളായ വിശ്വാസികളെയാണ് സര്‍ക്കാര്‍ ജയിലിലടച്ചത്. ശബരിമല വിഷയം മുന്‍നിര്‍ത്തികൊണ്ട് വനിതാമതില്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍, നാല്‍പതോളം സംഘടനകള്‍ അതില്‍നിന്ന് പിന്മാറിയ കാര്യം അവർക്ക് സമ്മതിക്കേണ്ടിവന്നു. ലക്ഷക്കണക്കിന് വിശ്വാസികളുടെ ഉജ്ജ്വല പോരാട്ടവിജയംകൊണ്ടാണ് ഇത് തുറന്നുസമ്മതിക്കേണ്ടിവന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, കെ.എസ്. ഷൈജു, സെക്രട്ടറി എം.എന്‍. ഗോപി, മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, മണ്ഡലം പ്രസിഡൻറ് സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story