Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കബഡി മത്സരം:...

ജില്ല കബഡി മത്സരം: കൊച്ചി സപ്തഗരുഡക്ക് ഇരട്ടകിരീടം

text_fields
bookmark_border
മട്ടാഞ്ചേരി: പനയപ്പള്ളി കോർപറേഷൻ കോളനി മൈതാനത്ത് നടന്ന ജില്ല സീനിയർ പുരുഷ-വനിത കബഡി മത്സരത്തിൽ കൊച്ചി സപ്തഗരു ഡ ഇരുവിഭാഗങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. പുരുഷവിഭാഗം ഫൈനലിൽ കൈതാരം റെഡ് സ്റ്റാറിനെയും വനിതകളുടെ വിഭാഗത്തിൽ തേവര സേക്രഡ് ഹാർട്ടിനെയുമാണ് പരാജയപ്പെടുത്തിയത്. മത്സരം മട്ടാഞ്ചേരി എ.സി.പി എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സനീഷ അജീബ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. മുരളീധരൻ, ഗിരീഷ്, സിറാജ് കൈതാരം എന്നിവർ സംസാരിച്ചു. മിസ്റ്റർ ഏഷ്യ അനസ് ഹുസൈൻ വിജയികൾക്ക് സമ്മാനവിതരണം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story