Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്വിസ് മത്സരവിജയികൾ

ക്വിസ് മത്സരവിജയികൾ

text_fields
bookmark_border
കോതമംഗലം: ഡയലോഗ് സ​െൻറർ കേരള 'മനുഷ്യാവകാശം ഇസ്ലാമിൽ' കാമ്പയി​െൻറ ഭാഗമായി സംഘടിപ്പിച്ച ഏരിയതല ക്വിസ് മത്സരത്തി ൽ എം.ജി. പ്രസാദ് ഒന്നാമതെത്തി. ബെന്നി കോഴിപ്പിള്ളി, ഉമ ടീച്ചർ എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം. ഡയലോഗ് സ​െൻറർ ഏരിയ രക്ഷാധികാരി ഇ.എച്ച്. ഉമർ സമ്മാനദാനം നിർവഹിച്ചു. എം.പി. ബഷീർ മത്സരം നിയന്ത്രിച്ചു. വനിത സമ്മേളനം കോതമംഗലം: വ്യക്തി സ്വാതന്ത്ര്യത്തി​െൻറ പേരിൽ സമൂഹത്തി​െൻറ കെട്ടുറപ്പിനെതന്നെ തകർക്കുന്ന സ്ഥിതിയാണ് രാജ്യത്തി​െൻറ പുതിയ സാഹചര്യങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം സംസ്ഥാന സെക്രട്ടറി പി. സുബൈദ. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അരാജകത്വം സൃഷ്ടിക്കുമെന്നും ആചാരങ്ങളിൽ മൂല്യങ്ങൾ ചേരുമ്പോഴാണ് സദാചാരമാകുന്നതെന്നും അവർ പറഞ്ഞു. 'സദാചാരം സ്വാതന്ത്ര്യമാണ്' കാമ്പയി​െൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം സംഘടിപ്പിച്ച കോതമംഗലം ഏരിയ വനിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഏരിയ വൈസ് പ്രസിഡൻറ് സഫിയ റഹീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗം നദീറ പരീത്, രമണി കൃഷ്ണൻകുട്ടി, ബിന്തിയ ടി. റഷീദ്, റഷീദ ശംസുദ്ദീൻ, അജീന നാസർ, ഫാത്തിമ സുഹ്റ, ഇ.എച്ച്. ഉമ്മർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story