Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതളർത്താം പക്ഷേ,...

തളർത്താം പക്ഷേ, 'തോൽപിക്കാനാവില്ല' ആൻമേരിയെ...

text_fields
bookmark_border
ATTN KOCHI ആലപ്പുഴ: ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരവേദിയിൽ നൃത്തച്ചുവടുകളുമായി മത്സരാർഥികൾ വിസ്മയം തീർക്കുന്ന വേള. ഇതിനിടെ ഒരു മത്സരാർഥി വീഴുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കും പെട്ടെന്ന് മനസ്സിലായില്ല. തൊട്ടുപിറകെ കാണികൾക്കിടയിൽനിന്ന് മത്സരാർഥിയുടെ അമ്മ വേദിയിലേക്ക് ഓടിയെത്തി മകളെ വാരിയെടുത്തപ്പോഴാണ് മനസ്സിലായത് കുട്ടി കുഴഞ്ഞുവീണതാണെന്ന്. മത്സരം കഴിയാൻ രണ്ടുമിനിറ്റ് ശേഷിക്കെയായിരുന്നു ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് സ്കൂൾ വിദ്യാർഥിനി ആൻമേരി കുഴഞ്ഞുവീണത്. ഉടനെ ഡോക്ടറെത്തി പരിശോധിച്ചു. ഒന്നര മണിക്കൂർ വിശ്രമത്തിനുശേഷം വീണ്ടും ആൻമേരി എത്തിയതോടെ മത്സരം പുനരാരംഭിക്കാൻ അനുമതി നൽകി. ശേഷം 'സത്യഭാമമായി' തകർത്താടി. സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വേദി അഞ്ചായിരുന്നു ഈ രംഗങ്ങൾക്ക് സാക്ഷ്യംവഹിച്ചത്. മത്സരശേഷം ആരോഗ്യനില വീണ്ടും മോശമായതിനാൽ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സതേടി. ഇതോടെ ആൻമേരി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഭരതനാട്യ മത്സരത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം ഇല്ലാതായി. രക്ഷിതാക്കളും ഗുരുക്കളും സമാധാനിപ്പിച്ചെങ്കിലും ആൻമേരിക്ക് സങ്കടം പിടിച്ചുനിർത്താനായിരുന്നില്ല. സ്വകാര്യ ചാനലിലെ നൃത്ത റിയാലിറ്റി ഷോയിൽ നിറസാന്നിധ്യമായിരുന്ന ആൻമേരി കഴിഞ്ഞതവണ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയിരുന്നു. Photo: Ash 2580 .
Show Full Article
TAGS:LOCAL NEWS 
Next Story