Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right110 കെ.വി ലൈൻ...

110 കെ.വി ലൈൻ പൊട്ടിവീണ്​ വൈദ്യുതി തടസ്സം നേരിട്ടു

text_fields
bookmark_border
പൂച്ചാക്കൽ: പുന്നപ്രയിൽനിന്ന് വരുന്ന 110 കെ.വി ഇലക്ട്രിക് ലൈൻ പൊട്ടിവീണ് വൈദ്യുതി തടസ്സം നേരിട്ടു. തൈക്കാട്ടുശ്ശേരി ചീരാത്ത് കാടിന് സമീപം രാവിലെ ഒമ്പതിനാണ് സംഭവം. പൂച്ചാക്കൽ വൈദ്യുതി സെക്ഷൻ പരിധിയിൽ വരുന്ന മുഴുവൻ മേഖലയിലും ഒരുദിവസം പൂർണമായി വൈദ്യുതി തടസ്സം നേരിട്ടത് ജനത്തെ വലച്ചു. കുറച്ച് പ്രദേശങ്ങളിൽ കളമശ്ശേരി ഫീഡറിൽനിന്ന് ഭാഗികമായി വൈദ്യുതി ലഭ്യമാക്കിയിരുന്നു. വൈദ്യുതിബന്ധം രാത്രി ഏേഴാടെയാണ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. വൈദ്യുതി മുടങ്ങും പൂച്ചാക്കൽ: ബ്രഹ്മപുരം സബ് സ്‌റ്റേഷനിൽ ഷഡിങ് വർക്ക് നടക്കുന്നതിനാൽ അരൂക്കുറ്റി വൈദ്യുതി സെക്ഷ​െൻറ പരിധിയിൽ വരുന്ന പെരുമ്പളം ദ്വീപിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സം നേരിടുമെന്ന് സബ് എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story