Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരൂർ മുതൽ ആറാട്ടുപുഴ...

അരൂർ മുതൽ ആറാട്ടുപുഴ തീരദേശ ഹൈവേക്ക്​ 500 കോടി അനുവദിച്ചു ^മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
അരൂർ മുതൽ ആറാട്ടുപുഴ തീരദേശ ഹൈവേക്ക് 500 കോടി അനുവദിച്ചു -മന്ത്രി ജി. സുധാകരൻ അമ്പലപ്പുഴ: അരൂർ മുതൽ ആറാട്ടുപുഴ തെക്കുവരെ തീരദേശ റോഡിന് 500 കോടി അനുവദിച്ചിട്ടുണ്ടെന്നും എല്ലാവരും സഹകരിച്ചാൽ യാഥാർഥ്യമാക്കാൻ കഴിയുമെന്നും പൊതുമരാമത്ത്-രജിസ്േട്രഷൻ മന്ത്രി ജി. സുധാകരൻ. സംസ്ഥാന ഫിഷറീസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ കരൂർ ന്യൂ ഗവ. എൽ.പി.സ്‌കൂളിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് പണിക്കാവശ്യമായ സ്ഥലം സ്വമേധയ എല്ലാവരും നൽകണമെന്നും റോഡിനുവേണ്ടി ആരെയും നിർബന്ധപൂർവം ഒഴിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ നേത്രരോഗം, ജനറൽ മെഡിസിൻ, ത്വഗ്രോഗം, ദന്തരോഗം, ശിശുരോഗം, ഗൈനക് വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും മരുന്നും നൽകി. ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ അധ്യക്ഷത വഹിച്ചു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹാമിദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.ടി. മാത്യു, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. സിയാർ, ആലപ്പുഴ ഫിഷറീസ് അസി. ഡയറക്ടർ കെ. നൗഷർഖാൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story