Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടതുപക്ഷം...

ഇടതുപക്ഷം സ്ത്രീകൾക്കുവേണ്ടി നിലപാടെടുത്ത് ചരിത്രത്തിലിടം നേടി ^മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
ഇടതുപക്ഷം സ്ത്രീകൾക്കുവേണ്ടി നിലപാടെടുത്ത് ചരിത്രത്തിലിടം നേടി -മന്ത്രി ജി. സുധാകരൻ ചേർത്തല: ശബരിമല വിഷയം ഉൾപ ്പെടെ സ്ത്രീകൾക്കുവേണ്ടി ശക്തവും ഉറച്ച നിലപാടുമെടുത്ത് ചരിത്രത്തിലിടം നേടുകയാണ് ഇടതു സർക്കാറെന്ന് മന്ത്രി ജി. സുധാകരൻ. സ്ത്രീകൾക്ക് തുല്യ അവകാശമെന്നതാണ് സർക്കാറി​െൻറ നയമെന്നും ആരുടെയും തലയിൽ ഒന്നും അടിച്ചേൽപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുനർനിർമിച്ച ചേർത്തല-തണ്ണീർമുക്കം റോഡി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വൈകാതെ ആലപ്പുഴ--ചങ്ങനാശ്ശേരി റോഡ് 150 കോടി െചലവിൽ ഡിസൈൻ റോഡായി പുനർനിർമിക്കുമെന്നും മന്ത്രി പറഞ്ഞു. ചേർത്തല നിയോജകമണ്ഡലത്തിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടെ 236 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയതെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. തണ്ണീർമുക്കത്തും വെള്ളിയാകുളത്തുമുള്ള ഗവ. സ്കൂളുകളുടെ വികസനത്തിന് എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി വീതം അനുവദിക്കുമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ്, സിന്ധു വിനു, സിനിമോൾ സോമൻ, രേഷ്മ രംഗനാഥ്, രമാ മദനൻ, സുധർമ സന്തോഷ്, ബിനിത, മറിയാമ്മ, സനജ, കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story