Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചടുലച്ചുവടുകളിൽ...

ചടുലച്ചുവടുകളിൽ ചവിട്ടിത്തെളിഞ്ഞ്​...

text_fields
bookmark_border
ആലപ്പുഴ: സ്കൂൾ കലോത്സവങ്ങൾ കേരളത്തിൽ ഹിറ്റാക്കിയ കലാരൂപമാണ് ചവിട്ടുനാടകം. ജില്ല സ്കൂൾ കലോത്സവങ്ങളിൽ ജനപ്ര ീതി നേടിയ ചവിട്ടുനാടകം ഏറെപ്പേരെ ആകർഷിക്കുന്നുവെന്നതിന് ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂൾ ഒാഡിറ്റോറിയം തന്നെ തെളിവ്. രാവിലെ മുതൽ ഇവിടെ അരങ്ങേറിയ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം ചവിട്ടുനാടക മത്സരങ്ങൾ അരങ്ങേറിയത് നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി. വിദേശികളടക്കം ഏറെ താൽപര്യത്തോടെ ചടുലച്ചുവടുകൾ വീക്ഷിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി മുപ്പതിലധികം ടീമുകളാണ് പങ്കെടുത്തത്. പാശ്ചാത്യ രാജ്യങ്ങളുടെ പുരാതന രാജവാഴ്ചക്കാലത്തെ കഥകൾ പ്രമേയമാക്കിയവയാണ് ഏറെയും. തമിഴ് കലർന്ന മലയാളം സംഭാഷണങ്ങളുടെ അകമ്പടിയിൽ ജൂലിയസ് സീസറും യാക്കൂബി​െൻറ മക്കളും ഫറവോൻ രാജാവുമൊക്കെ പ്രതിപാദ്യമാവുന്ന കഥകൾ അരങ്ങിൽ അവതരിപ്പിക്കപ്പെടുേമ്പാൾ കണ്ണിനിമ്പമേറിയ കാഴ്ചയായി. നാടകത്തിലെ വേഷഭൂഷാദികളും ഏറെ ആകർഷണീയമാണെന്നത് ജനപ്രിയതക്ക് ആക്കംകൂട്ടുന്നു. യുദ്ധവും രാജ്യങ്ങൾ തമ്മിലുള്ള കിടമത്സരവും പടയോട്ടങ്ങളുമെല്ലാം വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ കാഴ്ചക്കാർക്ക് അത് വ്യത്യസ്തമായ അനുഭവമായി. കലോത്സവത്തിൽ അവതരിപ്പിക്കപ്പെട്ടതിൽ മുക്കാൽഭാഗവും 'കാറൽമാൻ' നാടകമാണ്. ഒരേ നാടകം വീണ്ടും വേദിയിലെത്തിയത് ചിലപ്പോൾ മടുപ്പുമായി. ബ്രിജീന നൃത്തസംഗീത ചവിട്ടുനാടകവും യാക്കോബി​െൻറ മക്കളുമൊക്കെ ഇടക്ക് വേദിയിൽ അവതരിപ്പിക്കപ്പെട്ടു. 15ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാരാണ് ചവിട്ടുനാടകത്തിന് ഇൗ മണ്ണിൽ തുടക്കമിട്ടതെന്നാണ് കരുതപ്പെടുന്നത്. മതപ്രബോധനത്തിന് കലയിലൂടെ വഴിതുറക്കുകയായിരുന്നു ചവിട്ടുനാടകത്തി​െൻറ ആദ്യകാല ലക്ഷ്യം. പിന്നീട് ഇൗ കലാരൂപത്തിന് വൃദ്ധിക്ഷയം സംഭവിച്ചെങ്കിലും സമീപകാലത്ത് ഏറെ സ്വീകാര്യത ലഭിച്ചതായി പരിശീലകൻ ഒാമനപ്പുഴ കുട്ടപ്പനാശാൻ പറയുന്നു. 'ആലപ്പുഴയിലും ഗോതുരുത്ത് ഭാഗങ്ങളിലും അവശേഷിച്ചിരുന്ന കലക്ക് സംസ്ഥാനം മുഴുവൻ സ്വീകാര്യത ലഭിക്കുന്നത് കലോത്സവങ്ങൾ വഴിയാണ്. ഇന്ന് എല്ലാ ജില്ലകളിലും കലോത്സവങ്ങളിൽ ചവിട്ടുനാടകത്തിൽ വാശിയേറിയ മത്സരം നടക്കുന്നുണ്ട്.' -കുട്ടപ്പനാശാൻ ചൂണ്ടിക്കാട്ടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story