Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവധിയുടെ മറവിൽ...

അവധിയുടെ മറവിൽ പള്ളിക്കരയിൽ പാടംനികത്തൽ

text_fields
bookmark_border
അവധിയുടെ മറവിൽ പള്ളിക്കരയിൽ പാടംനികത്തൽ
cancel
പള്ളിക്കര: അവധിയുടെ മറവിൽ പള്ളിക്കര പവർഗ്രിഡിന് മുന്നിൽ പാടത്ത് മണ്ണടിക്കുന്നു. ശനിയാഴ്ച പുലർച്ചയാണ് മണ്ണടി ച്ചത്. വൈദ്യുതി വകുപ്പി​െൻറ പേരിലാണ് പാടംനികത്തുന്നത്. കഴിഞ്ഞ ദിവസമാണ് പാടത്ത് മണ്ണടിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ നൽകിയത്. എന്നാൽ, ഇതിൽ റവന്യൂ വകുപ്പ് തീരുമാനമെടുക്കുന്നതിനുമുമ്പ് അവധിയുടെ മറവിൽ നികത്തുകയായിരുന്നു. ഇപ്പോൾ മണ്ണടിച്ച പാടത്തിന് എതിർവശം വർഷങ്ങൾക്ക് മുമ്പ് 36 ഏക്കർ പാടം നികത്തിയാണ് വൈദ്യുതി ബോർഡ് പവർഗ്രിഡ് നിർമിച്ചത്. അന്ന് പാടത്തിന് കുറുകെയുണ്ടായിരുന്ന ഏക്കർ കണക്കിന് തോട് നികത്തിയിരുന്നു. ഇതോടെ പവർഗ്രിഡി​െൻറ മുകൾവശത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഇതേതുടർന്ന് മറ്റൊരു തോട് നിർമിെച്ചങ്കിലും അശാസ്ത്രീയമായതിനാൽ വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. ഇതിനിടെയാണ് വീണ്ടും പാടം നികത്തുന്നത്. മോറക്കാലയിൽ ഗുണ്ടസംഘത്തി​െൻറ ആക്രമണം; ഒരാൾക്ക് പരിക്ക് പള്ളിക്കര: മോറക്കാല ഓട്ടോ സ്റ്റാൻഡിൽ ഗുണ്ടസംഘത്തി​െൻറ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഒരു ഗുണ്ടയയെ പിടികൂടി പൊലീസിൽ ഏൽപിച്ചു. അക്രമികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രകാശൻ എന്നയാൾക്ക് കൈക്ക് വെട്ടേറ്റത്. ഇയാളെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോറക്കാല സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറും ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ സി.എം. മോഹനനെ ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയത്. ശനിയാഴ്ച രണ്ടുമണിക്കെത്തി സ്റ്റാൻഡിലുണ്ടായിരുന്ന ഡ്രൈവർമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ആ സമയം മോഹനൻ ഉണ്ടായിരുന്നില്ല. പിന്നീട് 4.30ഓടെ വീണ്ടുമെത്തി സോഡാക്കുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്നവർ ഇടപെട്ടതോടെ പ്രതികൾ ഓടിപ്പോകാൻ ശ്രമിച്ചു. ഇതിനിെട ഒരാളെ പിടികൂടി. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ നവംബർ ഏഴിന് ഏഴുപേരടങ്ങുന്ന സംഘം ഓട്ടോയിൽ കയറാൻ വന്നപ്പോൾ അത്രയുംപേർക്ക് കയറാൻ സ്ഥലമില്ലന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story