Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത സമ്മേളനം

വനിത സമ്മേളനം

text_fields
bookmark_border
വനിത സമ്മേളനം
cancel
പള്ളിക്കര: 'സദാചാരം സ്വാതന്ത്രമാണ്' കാമ്പയി​െൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി കുന്നത്തുനാട് ഏരിയ വനിതസമ്മേളനം പെര ിങ്ങാല ഐ.സി.ടി ഹാളിൽ നടന്നു. വനിതവിഭാഗം സംസ്ഥാന സമിതി അംഗം ഖദീജ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് ഏരിയ കൺവീനർ സുമയ്യ ശക്കീർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് റഫീഖ ജലീൽ വിഷയാവതരണം നടത്തി. കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നെസി ഉസ്മാൻ, മുസ്ലിം ലീഗ് വനിത വിഭാഗം ജില്ല ജനറൽ സെക്രട്ടറി ശാഹിദ അലി, വാർഡ് മെംബർ അംബിക സുരേന്ദ്രൻ, ജി.ഐ.ഒ ഏരിയ പ്രസിഡൻറ് പി.എം. മുഫിദ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ശക്കീർ മുഹമ്മദ് നദ്വി സമാപന പ്രസംഗം നടത്തി. റഷീന ബഷീർ സ്വാഗതവും ഏരിയ സെക്രട്ടറി ജാസ്മിൻ അമീൻ നന്ദിയും പറഞ്ഞു. സാജിദ റഹീം ഖിറാഅത്ത് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story