Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാ. ജോബ്...

ഫാ. ജോബ് ചിറ്റിലപ്പിള്ളി വധം: പ്രതിയെ ഹൈകോടതി വെറുതെ വിട്ടു

text_fields
bookmark_border
കൊച്ചി: ചാലക്കുടി വരപ്രസാദ മാതാ പള്ളി വികാരി ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കി ഹൈകോടതി വെറുതെവിട്ടു. െകാലക്കുറ്റം സംശയാതീതമായി തെളിയിക്കാൻ സി.ബി.െഎക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് തൃപ്പൂണിത്തുറ ഇരുമ്പനം ഭാസ്കരൻ കോളനിയിൽ രഘുകുമാറിനെ വെറുതെവിട്ടത്. 2004 ആഗസ്റ്റ് 28ന് പുലർച്ച അഞ്ചരയോടെയാണ് ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ പള്ളിവരാന്തയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. 10 ദിവസത്തിനുശേഷം രഘുവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിനുപിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയർന്നതോടെ 2006ൽ കേസ് സി.ബി.ഐക്ക് വിട്ടു. ഫാ. ജോബ് ചിറ്റിലപ്പിള്ളിയോടുള്ള ൈവരാഗ്യത്തെ തുടർന്നാണ് പ്രതി അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. 2012ലാണ് എറണാകുളം സി.ബി.ഐ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കൃത്യം നടത്തിയത് രഘുവാണെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story