Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള നവോത്ഥാനം: സഭയുടെ ...

കേരള നവോത്ഥാനം: സഭയുടെ സംഭാവനകൾ അനിഷേധ്യം -മാർ സൂസപാക്യം

text_fields
bookmark_border
കൊച്ചി: കേരളത്തി​െൻറ നവോത്ഥാനത്തിന് കത്തോലിക്കസഭ നൽകിയ സംഭാവനങ്ങൾ അനിഷേധ്യമാണെന്ന് കെ.സി.ബി.സി (കേരള കത്തോലിക്ക മെത്രാന്‍ സമിതി) പ്രസിഡൻറ് ആർച് ബിഷപ് ഡോ. എം. സൂസപാക്യം. മുഖ്യമന്ത്രി വിളിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗത്തിലേക്ക് കത്തോലിക്ക സഭക്ക് ക്ഷണമില്ല. അതിൽ പരാതികളില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ കെ.സി.ബി.സി സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ മതസംഘടനകളെ ക്ഷണിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. മാത്രമല്ല വനിതാ മതിൽ രാഷ്ട്രീയ നീക്കത്തി​െൻറ ഭാഗമാണ്. അത്തരം പരിപാടികളിൽ സഭ പങ്കെടുക്കാറില്ല. ശബരിമല സംബന്ധിച്ച പുറത്തുനിന്ന് അഭിപ്രായം പറയുന്നില്ല. ഒരു സമൂഹത്തിലെ ആചാരങ്ങളെ സംബന്ധിച്ച് നിയമമുണ്ടാക്കുമ്പോള്‍ മൂല്യങ്ങളും ആചാരങ്ങളുടെ ലക്ഷ്യങ്ങളും കൂടി കണക്കിലെടുക്കണം. പീഡനക്കേസില്‍ പൊലീസ് പിടിയിലായ ഫ്രാങ്കോ മുളയ്ക്കലി​െൻറ ചിത്രമുള്ള തൃശൂര്‍ അതിരൂപതയുടെ കലണ്ടര്‍ സഭ ഔദ്യോഗികമായി പുറത്തിറക്കിയതല്ല. പ്രളയാനന്തര അതിജീവത്തിന് കെ.സി.ബി.സി ആവിഷ്‌കരിച്ച പുനര്‍ നിര്‍മാണ പരിപാടികൾ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. 32 രൂപതകളിലായി 2620 പുതിയ വീട് നിർമിക്കുകയും ഭാഗികമായി തകര്‍ന്ന 6630 വീടുകളും 4226 ശൗചാലയങ്ങളും 4744 കിണറുകളും പുനർനിർമിക്കുകയും ചെയ്യും. കെ.സി.ബി.സി സെക്രട്ടറി ജനറല്‍ ആര്‍ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഡെപ്യൂട്ടി സെക്രട്ടറി ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story