Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർഫാസി: ജപ്തിക്കെതിരെ...

സർഫാസി: ജപ്തിക്കെതിരെ ജനകീയ പ്രതിരോധ കൺവെൻഷൻ

text_fields
bookmark_border
കൊച്ചി: കുടിയിറക്കി കൊള്ളലാഭം പങ്കിടുന്ന ബാങ്ക്-ഡി.ആർ.ടി-റിയൽ എസ്റ്റേറ്റ് റാക്കറ്റിനെതിരെ സര്‍ഫാസി വിരുദ്ധ ജനകീയ സമിതി നേതൃത്വത്തില്‍ ജനകീയ പ്രതിരോധ കൺവെൻഷൻ സംഘടിപ്പിക്കുന്നു. മനുഷ്യാവകാശദിനമായ 10ന് രാവിലെ 10ന് ഹൈകോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറിൽ റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. നീതിക്ക് കാവല്‍, പ്രീത ഷാജിക്ക് കാവല്‍ എന്ന സന്ദേശമുയര്‍ത്തിയാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രീതയെ പോലെ നിരവധി കുടുംബങ്ങളാണ് സര്‍ഫാസി നിയമത്തി​െൻറ നൂലാമാലകളില്‍ കുടുങ്ങി ജപ്തി ഭീഷണിയില്‍ കഴിയുന്നത്. നീതിക്കും ന്യായത്തിനും ഒപ്പമല്ല നിയമമെന്ന് പ്രീതയുടെ ജീവിത സമരം സാക്ഷ്യപ്പെടുത്തുന്നു. ബാങ്ക് റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ചതിക്കുഴിയില്‍പ്പെട്ട് ഇനി ഒരു കുടുംബത്തിനും കിടപ്പാടം നഷ്ടപ്പെടരുത്. എ. വാസു, പ്രഫ. കെ. അരവിന്ദാക്ഷൻ, ഡോ. സെബാസ്റ്റ്യൻ പോൾ. വി.കെ. പ്രസാദ്. ഡോ. ആസാദ്. എ. ജയശങ്കർ, പി.എ. പൗരൻ, സി.ആർ. നീലകണ്ഠൻ, കെ.കെ. ബാബുരാജ്. ഡി.ബി. ബിനു, ഹരീഷ് വാസുദേവൻ, ഹാഷിം ചേന്ദംപള്ളി, കെ. നന്ദിനി, മാഗ്ലിൻ ഫിലോമിന, കെ.കെ. പ്രീത, ജ്യോതിവാസ് പറവൂർ, അമ്മിണി കെ. വയനാട് തുടങ്ങിയവർ പങ്കെടുക്കും. പ്രീത ഷാജി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി അധ്യക്ഷൻ പി.ജെ. മാനുവൽ, സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം അധ്യക്ഷൻ സി.എസ്. മുരളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story