Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനീതി ഡയഗ്‌നോസ്​റ്റിക്...

നീതി ഡയഗ്‌നോസ്​റ്റിക് സെൻറർ ഉദ്ഘാടനം

text_fields
bookmark_border
മൂവാറ്റുപുഴ: ആരോഗ്യ മേഖലയിലെ സ്വകാര്യസ്ഥാപനങ്ങളിലൂടെ ചൂഷണങ്ങൾക്ക് അറുതി വരുത്താൻ സഹകരണ മേഖലയുടെ ഇടപെടൽ ഗുണകരമാകുമെന്ന് ജോയ്സ് ജോർജ് എം.പി. പറഞ്ഞു. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ ആരംഭിക്കുന്ന നീതി ഡയഗ്‌നോസ്്്റ്റിക് സ​െൻററി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്‌സൻ ഉഷശശിധരൻ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ, മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ, കൺസ്യൂമർ ഫെഡ് ഡയറക്ടർ പി.എം. ഇസ്മായിൽ, അർബൻ ബാങ്ക് ചെയർമാൻ പി.ആർ. മുരളീധരൻ, ജോയൻറ് രജിസ്ട്രാർ സുരേഷ് മാധവൻ, അസിസ്റ്റൻറ് രജിസ്ട്രാർ ബി. ദേവരാജൻ, അസിസ്റ്റൻറ് ഡയറക്ടർ ബേബി കുര്യാക്കോസ്, എം.ആർ. പ്രഭാകരൻ, പി.കെ. ബാബുരാജ്, സിന്ധു ഷൈജു, വള്ളമറ്റം കുഞ്ഞ്, ബാങ്ക് വൈസ് പ്രസിഡൻറ് എം.പി. ലാൽ, പി.എം. സലിം, കെ.എം. സീതി, ബാങ്ക് സെക്രട്ടറി എം.എൽ. ഉഷ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് എതിർവശമുള്ള വള്ളമറ്റം എസ്്റ്റേറ്റ് ബിൽഡിങിലാണ് നീതി ലാബ് പ്രവർത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story