Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട് കുത്തിത്തുറന്ന്‍...

വീട് കുത്തിത്തുറന്ന്‍ മോഷണം

text_fields
bookmark_border
കൂത്താട്ടുകുളം: വിദേശമലയാളിയുടെ . അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ മാറിക കടവുങ്കല്‍ ഉലഹന്നാന്‍ കെ. പീറ്ററുടെ ഇരുനില വീട് കുത്തിത്തുറന്നാണ് മോഷണം. സമീപവാസിയായ അഞ്ചാനിക്കല്‍ ബിജുവാണ് ബുധനാഴ്ച രാവിലെ വീടി‍​െൻറ പിന്‍വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. വീട്ടുടമസ്ഥനും കുടുംബവും വിദേശത്തായതിനാല്‍ ബിജുവും ഭാര്യയുമാണ് വീടും ചുറ്റുപാടും സൂക്ഷിക്കുന്നത്. തലേദിവസം വൈകീട്ട് തെളിച്ചിട്ടിരുന്ന ലൈറ്റുകള്‍ ഓഫ്‌ ആക്കാന്‍ രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പിന്‍വാതിലി‍​െൻറ സംരക്ഷണത്തിന് സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ഗ്രില്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഡോറി‍​െൻറ മൂന്ന്‍ താഴുകളും മോഷ്ടാക്കള്‍ മുറിച്ച് മാറ്റിയശേഷമാണ് പിന്നിലെ പ്രധാന വാതിലി‍​െൻറ ലോക്ക് പൊളിച്ചത്. ഉള്ളില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ വീടി‍​െൻറ എല്ലാ മുറികളും പരിശോധിച്ചിട്ടുണ്ട്. അലമാരകളുടെയും കബോഡുകളുടെയും പൂട്ട് പൊളിച്ചു. മുകള്‍ നിലയിലെ ബെഡ് റൂമില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപ, വാച്ചും, മൂന്ന്‍ മൊബൈല്‍ ഫോൺ എന്നിവ മോഷ്്ടിച്ചു. ഇതോടൊപ്പം വീട്ടില്‍ സൂക്ഷിച്ചിരുന്ന പഴയ ഡോളര്‍ കലക്ഷനും മോഷണം പോയി. പിറവം സി.ഐ വി. ശിവൻകുട്ടി, വിരല്‍ അടയാള വിദഗ്ധരും പൊലീസ് നായയും പരിശോധന നടത്തി. ഈ വീട്ടില്‍ ഇതിന് മുമ്പ് രണ്ട് തവണ മോഷണം നടന്നിട്ടുണ്ട്. മാറികയിലും പരിസര പ്രദേശങ്ങളിലും മോഷണം വർധിച്ചുവരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് മാറിക വലിയകണ്ടം പള്ളിത്താഴത്ത് വീട് കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. റിട്ട. സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ അയ്യംവേലില്‍ എബ്രഹാമി​െൻറ വീടാണ് കുത്തിത്തുറന്നത്. രണ്ടാം തവണയാണ് ഇവിടെ കവര്‍ച്ച നടക്കുന്നത്. മുമ്പ് നടന്ന മോഷണങ്ങളെപ്പറ്റി ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story