Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാരമായി തെരുവിൽ​ ഹനാൻ...

താരമായി തെരുവിൽ​ ഹനാൻ വീണ്ടും; 'വൈറൽ ഫിഷ്​' ഒാടിത്തുടങ്ങി

text_fields
bookmark_border
കൊച്ചി: സമൂഹമാധ്യമങ്ങളിലെ കടന്നാക്രമണങ്ങളും അപ്രതീക്ഷിത അപകടത്തി​െൻറ ആഘാതവും അതിജീവിച്ച് പുതിയ സംരംഭവുമായി ഹനാ​െൻറ മടങ്ങിവരവ്. പഠിക്കാൻ പണത്തിന് തമ്മനത്തെ വഴിയരികിൽ കോളജ് യൂനിഫോമിൽ മീൻ വിറ്റ് വാർത്തകളിൽ നിറഞ്ഞ ഹനാ​െൻറ സഞ്ചരിക്കുന്ന മത്സ്യവിൽപനശാല 'വൈറൽ ഫിഷ്' അതേ തെരുവിൽ നടൻ സലിംകുമാർ ഉദ്ഘാടനം ചെയ്തു. അതിരാവിലെ കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി ചമ്പക്കര മാർക്കറ്റിൽനിന്ന് മത്സ്യമെടുത്ത് തമ്മനത്തെ വീട്ടിൽ സൂക്ഷിക്കുകയും വൈകീട്ട് തൊടുപുഴയിലെ കോളജിൽ നിന്നെത്തി യൂനിഫോമിൽ മീൻ വിൽക്കുകയും ചെയ്യുന്ന ഹനാ​െൻറ ജീവിതം ജൂലൈ അവസാനമാണ് കേരളത്തിൽ ചർച്ചയായത്. ഇതിനിടെ കാറപകടത്തിൽപെട്ട് ഹനാൻ ആശുപത്രിയിലായി. ശാരീരികാസ്വസ്ഥതകൾ പൂർണമായും മാറിയിട്ടില്ല. ഒന്നര മാസത്തോളം വിശ്രമം ഇനിയും വേണം. എന്നാലും പഠനവും മീൻ കച്ചവടവും തുടരാൻ തീരുമാനിച്ചു. തമ്മനത്ത് തുറക്കാനിരുന്ന കട അവസാനനിമിഷം ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെയാണ് സഞ്ചരിക്കുന്ന മത്സ്യവിൽപനശാല എന്ന ആശയം ഉദിച്ചത്. ബാങ്ക് വായ്പയെടുത്ത് വാഹനം വാങ്ങി. മത്സ്യവിൽപനക്ക് ആവശ്യമായ സംവിധാനങ്ങളോടെ അത് രൂപകൽപന ചെയ്തു. നഗരസഭയുടെ അനുമതിയും കിട്ടി. നാടമുറിച്ച് ഉദ്ഘാടനം ചെയ്ത സലിംകുമാറിനെ വറുത്ത മീൻ നൽകിയാണ് ഹനാൻ സ്വീകരിച്ചത്. ഏത് തൊഴിലും മഹത്ത്വമുള്ളതാണെന്ന തിരിച്ചറിവാണ് ഹനാൻ നൽകുന്നതെന്ന് സലിംകുമാർ പറഞ്ഞു. മുറിച്ച് വൃത്തിയാക്കി പെട്ടികളിലാക്കി വിൽക്കുന്ന മീനിന് ആദ്യദിനം ആവശ്യക്കാർ ഏറെയായിരുന്നു. ഡ്രൈവറടക്കം രണ്ട് സഹായികളുണ്ട്. 'വൈറൽ ഫിഷി'​െൻറ മൊബൈൽ ആപ്പും വെബ്സൈറ്റും തിങ്കളാഴ്ച നിലവിൽ വരും. അതോടെ, ഇഷ്ടമുള്ള മീൻ ഒാൺലൈനായി ബുക്ക് ചെയ്യാം.
Show Full Article
TAGS:LOCAL NEWS 
Next Story