Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദേശ കപ്പലുകളുടെ...

വിദേശ കപ്പലുകളുടെ മത്സ്യബന്ധനം: ഹരജി മാറ്റി

text_fields
bookmark_border
കൊച്ചി: വിദേശ കപ്പലുകൾ ഇന്ത്യൻ തനത് സമുദ്ര സാമ്പത്തിക മേഖലയിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി ഇത് സംബന്ധിച്ച സമിതി റിപ്പോർട്ടിനുവേണ്ടി ഹൈകോടതി മാറ്റി. വിദേശ കപ്പലുകളുടെ നടപടിയിലൂടെ രാജ്യത്തിനുണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. വിദേശ ട്രോളറുകള്‍ക്കുള്‍പ്പെടെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലാതെ അനുമതി നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നും ഇത്തരം ആഴക്കടല്‍ മത്സ്യബന്ധനങ്ങളെക്കുറിച്ച് ദേശീയ ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തിപ്പിക്കണമെന്നുമാവശ്യപ്പെട്ട് എം.കെ. സലീം നല്‍കിയ ഹരജിയിലാണ് 2017 ജൂണിൽ ഉത്തരവുണ്ടായത്. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഉത്തരവെങ്കിലും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ വീണ്ടും േകാടതിയെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story