Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതരിശുഭൂമിയിൽ...

തരിശുഭൂമിയിൽ കൃഷിയിറക്കാൻ ബാങ്ക് സഹായം

text_fields
bookmark_border
പിറവം: സർവിസ് സഹകരണ ബാങ്ക് നെൽകൃഷിക്ക് പലിശരഹിത വായ്പ അനുവദിച്ചു. കളമ്പൂർ അമർക്കുളം പാടശേഖരത്തിലെ തരിശുകിടന്ന അഞ്ച് ഏക്കറിൽ കൃഷിചെയ്യുന്ന പട്ടിക ജാതി-വർഗ വിഭാഗത്തിലെ കർഷകർക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്. ബാങ്കി​െൻറയും പാടശേഖരസമിതിയുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച സ്വാശ്രയസംഘം വഴിയാണ് വായ്പ നൽകുന്നത്. വായ്പ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡൻറ് സി.കെ. പ്രകാശ് നിർവഹിച്ചു. ബാങ്ക് ഡയറക്ടർ വി.സി. രാജു വള്ളോത്താട്ടിൽ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ വി.ആർ. സോമൻ, ഏലിയാമ്മ ഫിലിപ്, ടി.എം. പോൾ, മനീഷ ഗോപിനാഥ്, സ്വാശ്രയ സംഘം പ്രസിഡൻറ് കെ.കെ. രാജൻ, സെക്രട്ടറി പി.കെ. കുഞ്ഞുമോൻ ബാങ്ക് സെക്രട്ടറി പ്രഭാവതി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story