Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമലയെ...

ശബരിമലയെ അയോധ്യയാക്കാന്‍ ശ്രമം

text_fields
bookmark_border
മൂവാറ്റുപുഴ: മതത്തി​െൻറയും വിശ്വാസത്തി​െൻറയും പേരില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ആയുധമാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബുപോള്‍ പറഞ്ഞു. 'സംഘ്പരിവാര്‍ ഭീകരതക്കെതിരെ മതനിരപേക്ഷത സംരക്ഷിക്കാന്‍' മുദ്രാവാക്യവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് കണ്‍വീനര്‍ എന്‍. അരുണ്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എം.പി. പത്രോസ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എ.എ. അന്‍ഷാദ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം ടി.എം. ഹാരീസ്, എല്‍.ഡി.എഫ് നേതാക്കളായ വര്‍ഗീസ് മറ്റം, കെ.ടി. എബ്രഹാം, എം.എ. സഹീര്‍, സി.കെ. സോമന്‍, കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story