Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശുപത്രിയിലും പൊലീസ്...

ആശുപത്രിയിലും പൊലീസ് സ്​റ്റേഷനിലും ബഹളമുണ്ടാക്കിയവർ അറസ്​റ്റിൽ

text_fields
bookmark_border
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും ബഹളം െവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ സംഘത്തെ മൂവാറ്റുപുഴ പൊലീസ് അറസ്്റ്റ് ചെയ്തു. പുന്നമറ്റം കോട്ടക്കുടിയിൽ ഷമീർ (37) കോതമംഗലം തങ്കളം കൊല്ലമ്മാകുടിയിൽ അനന്ദു (23), പടിക്കാട്ടുകൂടി ഷൈ ജോമോൻ (31) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 10ന് ജനറൽ ആശുപത്രിയിൽ ചികിത്സക്കെന്ന പേരിൽ എത്തിയ സംഘം ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വിവരമറിഞ്ഞ്എത്തിയ പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചതോടെ പൊലീസുകാർക്ക് നേരെയായി പരാക്രമം. വൈദ്യപരിശോധനക്ക് കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ഒപ്പിട്ടു നൽകാൻ കൊടുത്ത പേപ്പർ കീറിയെറിഞ്ഞ സംഘം തല അലമാരിയിൽ ഇടിച്ച് പരിക്കേൽപ്പിക്കാനും ശ്രമിച്ചു. ആക്രമണത്തിൽ സ്്റ്റേഷനിലുണ്ടായിരുന്ന അലമാരയുടെ ചില്ല് തകർന്നു. മദ്യലഹരിയിലായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. ഒടുവിൽ കൂടുതൽ പൊലീസെത്തി ഇവരെ തടയുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story