വീടി​െൻറ ടെറസിലെത്തിയ പശുവിനെ ഫയർഫോഴ്‌സ് രക്ഷിച്ചു

05:07 AM
06/12/2018
കിഴക്കമ്പലം: ഞാറള്ളൂരിൽ പശു വീടി​െൻറ ടെറസിനുമുകളിൽ കയറി. ബുധനാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. തൊഴുത്തുംകുടിയിൽ തമ്പി തോമസി​െൻറ ആറുമാസം ഗർഭിണിയായ പശുവാണ് തൊഴുത്തിനുസമീപത്തെ ഗോവണിയിലൂടെ ടെറസിലെത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഏറെ ശ്രമിച്ചെങ്കിലും പശുവിനെ താഴെയിറക്കാൻ സാധിച്ചില്ല. ഇതോടെ സഹായത്തിന് ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഉടൻ പട്ടിമറ്റം ഫയർഫോഴ്സ് സ്ഥലത്തെത്തി. തുടർന്ന് റെസ്ക്യൂ ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് പശുവിനെ ആദ്യം സുരക്ഷിതമായി ബന്ധിച്ചു. അതിനുശേഷം നാട്ടുകാരുടെ സഹായത്തോടെ പണിപ്പെട്ട് ഒരുമണിക്കൂറോളം പരിശ്രമിച്ച് താഴെയിറക്കുകയായിരുന്നു.
Loading...
COMMENTS