Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാൽക്കാലിക വാച്ചർമാർ...

താൽക്കാലിക വാച്ചർമാർ വന്യജീവികളെ വേട്ടയാടുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ

text_fields
bookmark_border
കാലടി: അയ്യമ്പുഴ പ്ലാേൻറഷൻ കോർപറേഷൻ വക ലീസ് ഭൂമിയിൽ രാത്രികാല . അയ്യമ്പുഴ ഫോറസ്റ്റ് ഓഫിസിൽ കഴിഞ്ഞയാഴ്ച രജിസ ്്റ്റർ ചെയ്ത കേസിൽ പിടിയിലായ കൊറ്റമം സ്വദേശികളായ സന്തോഷ്, അമൽരാജ് എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ വഴി നടത്തിയ അന്വേഷണത്തിൽ പ്ലാേൻറഷൻ കോർപറേഷ​െൻറ ചില സ്്റ്റാഫുകളുടെ ഒത്താശയോടെ മൃഗവേട്ട നടക്കുന്നുണ്ട് എന്ന് സൂചന കിട്ടിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവരെയും വാച്ചർമാരായി നിയമിക്കുന്നുണ്ട്. ഇവർ ബാർ- ക്വാറി മുതലാളിമാർക്കും, ഉന്നത രാഷ്്ട്രീയ നേതാക്കൾക്കും മൃഗവേട്ട നടത്തി ഇറച്ചി നൽകുന്നതായും വിവരം ലഭിച്ചതായി അതിരപ്പിള്ളി റേഞ്ച് ഓഫിസർ പറഞ്ഞു. സന്തോഷി​െൻറ കൂട്ടാളിയും ഇറച്ചി വ്യാപാരം നടത്തുന്നതുമായ ശശിയിൽനിന്നും തോക്കും തിരകളും, ഉപയോഗിക്കാത്ത തോക്കിൻ കുഴലും, നാടൻതോക്കിൽ ഉപയോഗിക്കുന്ന വെടിമരുന്നും, കൂട്ടിലടച്ച് വളർത്തുന്ന മരപ്പട്ടിയെയും പിടിച്ചെടുത്തതായും റേഞ്ച് ഓഫിസർമാരായ ജിയോ ബേസിൽ പോൾ, കെ. സജീവ്, എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story