Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോതമംഗലത്ത് മുൻസിഫ്...

കോതമംഗലത്ത് മുൻസിഫ് കോടതി പരിഗണനയിൽ -മുഖ്യമന്ത്രി

text_fields
bookmark_border
കോതമംഗലം: കോതമംഗലത്ത് മുൻസിഫ് കോടതി വേണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയ ൻ ആൻറണി ജോൺ എം.എൽ.എയെ അറിയിച്ചു. നിലവിൽ കോതമംഗലത്തി​െൻറ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആളുകൾ മൂവാറ്റുപുഴ മുൻസിഫ് കോടതിയെയാണ് ആശ്രയിക്കുന്നതെന്നും അതിനാൽ കോതമംഗലത്ത് മുൻസിഫ് കോടതി ആരംഭിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ എന്നുമുള്ള ആൻറണി ജോൺ എം.എൽ.എയുടെ നിയമസഭ ചോദ്യത്തിന് മറുപടി ആയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലെത്ത രണ്ട് മജിസ്ട്രേറ്റ് കോടതികളിൽ ഒന്നിൽ മുൻസിഫ് ചാർജ് കൊടുത്ത് മുൻസിഫ് കം മജിസ്ട്രേറ്റ് കോടതി ആക്കി മാറ്റിയാൽ അധിക ചെലവില്ലാതെ കോടതി ആരംഭിക്കാൻ കഴിയുമോ എന്നും ഇതുസംബന്ധിച്ച് ഹൈകോടതിയിൽനിന്ന് എന്തെങ്കിലും റിപ്പോർട്ട് സർക്കാറിൽ ലഭ്യമായിട്ടുണ്ടോ എന്നും എം.എൽ.എ നിയമസഭയിൽ ചോദിച്ചു. നിലവിെല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിനെ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയായി പരിവർത്തനം ചെയ്യാനുള്ള ഹൈകോടതി രജിസ്ട്രാറുടെ പ്രപ്പോസൽ സർക്കാർ തലത്തിൽ പരിശോധിച്ചിരുന്നതായും 25 തസ്തികയോളം പുതുതായി സൃഷ്ടിക്കേണ്ടതിനാൽ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകേണ്ടതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് ഇക്കാര്യത്തിൽ ഉചിത തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story