Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിറവം നഗരസഭ കൗൺസിലിൽ...

പിറവം നഗരസഭ കൗൺസിലിൽ എൽ.ഡി.എഫ് പ്രതിഷേധം

text_fields
bookmark_border
പിറവം: ഭവന നിർമാണപദ്ധതിയിൽ സർേവയറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ സഭയുടെ നടുത്തളത്തിൽ ഇറ ങ്ങി പ്രതിഷേധിച്ചു. 2017-18 വർഷം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭവനനിർമാണ പദ്ധതിയിൽ 208 വീടുകളുെട പണി നടന്നുവരുകയാണ്. 2017ൽ പദ്ധതി ആരഭിച്ചപ്പോൾ ഒരു സർവേയറെ നിയമിച്ചിരുന്നു. എന്നാൽ, ഒരുകാരണവും കൂടാതെയാണ് ചെയർമാൻ സർവേയറെ മാറ്റിയതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ഒരുമാസത്തിലേറെയായി സർവേയർ ഇല്ലാത്തതിനാൽ നാൽപതിലേറെ പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കുന്നില്ല. സർവേയർ വീട് നിർമാണത്തി​െൻറ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാത്തതിനാൽ വീടി​െൻറ തുടർനിർമാണത്തിനുവേണ്ട പണം കിട്ടുന്നതിന് തടസ്സമാകുന്നു. പുതിയ സർവേയറെ നിയമിച്ചൂവെന്ന് ചെയർമാൻ പറയുന്നതല്ലാതെ ഇതുവരെ ഗുണഭോക്താക്കളുടെ ഫോട്ടോ എടുക്കാൻ സർേവയർ എത്തിയിട്ടില്ല. ഗുണഭോക്താക്കൾക്ക് പണം കിട്ടുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എ.ഫ് കൗൺസിലർമാരായ ബെന്നി വി. വർഗീസ്, സോജൻ ജോർജ്, മുകേഷ് തങ്കപ്പൻ, ആതിര രാജൻ, നീതു ഡിജോ എന്നിവരാണ് പ്രതിഷേധം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story