Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോതമംഗലം ബ്ലോക്...

കോതമംഗലം ബ്ലോക് പഞ്ചായത്ത് വികസന സെമിനാർ

text_fields
bookmark_border
കോതമംഗലം: ബ്ലോക് പഞ്ചായത്ത് 2019 - 2020 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷ ീദ സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശാന്തമ്മ പയസ് അധ്യക്ഷത വഹിച്ചു. സെലിൻ ജോൺ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.കെ. വേണു, നിർമല മോഹനൻ, രഞ്ജിനി രവി, ബീന ബെന്നി, ശാന്തി അബ്രഹാം, പി.കെ. മൊയ്തു, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.എം. പരീത്, കെ.ടി. അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു ജയകുമാർ, അംഗങ്ങളായ വിൽസൺ ഇല്ലിക്കൽ, എ.വി. രാജേഷ്, എം.എൻ. ശശി, സണ്ണി പൗലോസ്, ഷീല കൃഷ്ണൻകുട്ടി, ജെസിമോൾ ജോസ്, റെയ്ച്ചൽ ബേബി, സെബാസ്റ്റ്യൻ അഗസ്തി, എബി അബ്രഹാം, കെ.ഒ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് െഡവലപ്മ​െൻറ് ഓഫിസർ എസ്. ലിജുമോൻ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.ഇ. അബ്ബാസ് നന്ദിയും പറഞ്ഞു. യു.ഡി.എഫ് സായാഹ്ന ധർണ കോതമംഗലം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ശബരിമലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കുക, ബ്രൂവറി ഡിസ്റ്റിലറി അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ കെ.പി.സി.സി സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പി.പി. ഉതുപ്പാന്‍ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, ഷിബു തെക്കുംപുറം, മാത്യു കുഴൽനാടന്‍, എ.ടി. പൗലോസ്, എ.ജി. ജോര്‍ജ്, മാത്യു ജോസഫ്, എ.സി. രാജശേഖരന്‍, ഇബ്രാഹിം കവലയില്‍, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, റോയി കെ. പോള്‍, പീറ്റര്‍ മാത്യു, ഇ.എം. മൈക്കിള്‍, മഞ്ജു സിജു, ആൻറണി പാലക്കുഴി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story