Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോപി കോട്ടമുറിക്കൽ...

ഗോപി കോട്ടമുറിക്കൽ അർബൻ ബാങ്ക് ചെയർമാനായേക്കും

text_fields
bookmark_border
മൂവാറ്റുപുഴ: അർബൻ ബാങ്ക് ഭരണസമിതി ചെയർമാനായി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ട മുറിക്കൽ തെരഞ്ഞെടുക്ക പ്പെട്ടേക്കുമെന്ന് സൂചന. നോമിനേഷൻ നൽകേണ്ട അവസാന ദിനമായ ബുധനാഴ്ച ഗോപി കോട്ടമുറിക്കലി​െൻറ നേതൃത്വത്തിലുള്ള 13അംഗപാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഒന്നര പതിറ്റാണ്ടായി ബാങ്ക് ഭരണസമിതിയിൽ ചെയർമാനായ പ്രസിഡൻറ് പി.ആർ. മുരളീധരനടക്കമുള്ളവർക്ക് ഒരു അവസരം കൂടി നൽകണമെന്ന മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നിർദേശം തള്ളിയാണ് പ്രമുഖരെയെല്ലാം ഒഴിവാക്കി ഗോപി കോട്ടമുറിക്കലി​െൻറ നേതൃത്വത്തിൽ പുതിയ പാനലിന് ജില്ല കമ്മിറ്റി അംഗീകാരം നൽകിയത്. നിലവിലെ ഭരണസമിതിയിലെ പ്രമുഖരായിരുന്ന പാർട്ടി ജില്ല കമ്മിറ്റിയംഗം കൂടിയായ പ്രസിഡൻറ് പി.ആർ. മുരളീധരന് പുറമെ ഏരിയ കമ്മിറ്റിയംഗം എം.എ. സഹീർ, ലോക്കൽ കമ്മിറ്റി അംഗം ബിജു ചക്കാലക്കൽ, മുൻ കൗൺസിലർ പി.കെ. അനിൽ എന്നിവർ ഒഴിവായതായാണ് സൂചന. പഴയ ഭരണ സമിതിയിലെ സി.കെ. സോമൻ, സാബുജോസഫ്, പി.ബി. അജിത്കുമാർ, എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഗ ബഹുജന സംഘടനകളിലെയും പാർട്ടി ഏരിയ ലോക്കൽ നേതാക്കളെയും ഒഴിവാക്കി മാറാടി, മഞ്ഞള്ളൂർ മേഖലകളിൽ നിന്നുള്ളവരാണ് പാനലിലുള്ളത്. മൂന്നു ടേം പൂർത്തിയാക്കിവരെ ഒഴിവാക്കണമെന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് പ്രമുഖരായ പലരും ഒഴിവായതെന്നാണ് നേതൃത്വം പറ‍യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story