Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഷ്ഠ നിര്‍ണയ...

കുഷ്ഠ നിര്‍ണയ ഗൃഹസന്ദര്‍ശന കാമ്പയിന് തുടക്കം

text_fields
bookmark_border
മൂവാറ്റുപുഴ: കുഷ്ഠം ബാധിച്ചവരെ കണ്ടെത്തി ചികിത്സ നല്‍കുക, കുഷ്ഠം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന കുഷ്ഠ നിര്‍ണയ ഗൃഹസന്ദര്‍ശന കാമ്പയിന്‍ അശ്വമേധത്തിന് മൂവാറ്റുപുഴയില്‍ തുടക്കമായി. ഡിസംബര്‍ അഞ്ച് മുതല്‍ രണ്ടാഴ്ച നീളുന്ന അശ്വമേധം പരിപാടിയില്‍ ആശ വര്‍ക്കര്‍മാരും സന്നദ്ധസംഘടന പ്രവര്‍ത്തകരുമടങ്ങുന്ന സംഘം ഭവനസന്ദര്‍ശനം നടത്തി രോഗലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സകേന്ദ്രങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി. മൂവാറ്റുപുഴ മുനിസിപ്പല്‍ തല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ നിര്‍വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ രാജി ദിലീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി ചെയര്‍മാന്‍ സി.എം. സീതി, കൗണ്‍സിലര്‍മാരായ ജിനു ആൻറണി, കെ.ജെ. സേവ്യര്‍, പി.വൈ. നൂറുദ്ദീന്‍, ബിനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ആശുപത്രിയില്‍നിന്ന് ആരംഭിച്ച സന്ദേശ റാലി ആശുപത്രി സൂപ്രണ്ട് ഡോ. സതീശന്‍ ഫ്ലാഗ് ഓഫ് ചെയ്തു. നിര്‍മല നഴ്‌സിങ് കോളജ് വിദ്യാര്‍ഥികള്‍, എസ്.എന്‍.ഡി ഹൈസ്‌കൂളിലെ എന്‍.എസ്.എസ്-സ്റ്റുഡൻറ് പൊലീസ് അംഗങ്ങള്‍, സ​െൻറ് അഗസ്റ്റ്യന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ റെഡ്‌ക്രോസ് അംഗങ്ങള്‍, ആരോഗ്യ വളൻറിയര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, എന്നിവര്‍ അണിനിരന്ന റാലിയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story