മുടവൂര്‍ പാടശേഖരത്ത് കക്കൂസ് മാലിന്യം തള്ളി

05:05 AM
06/12/2018
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ മുടവൂര്‍ പാടശേഖരത്തിലേക്കും ചീങ്കണ്ണി തോട്ടിലേക്കും കക്കൂസ് മാലിന്യം തള്ളി. ചൊവ്വാഴ്ച രാത്രിയാണ് മൂവാറ്റുപുഴ-കാക്കനാട് റോഡരികിലെ ചീങ്കണ്ണി തോട്ടിലേക്കും മുടവൂര്‍ പാടശേഖരത്തിലേക്കും കക്കൂസ് മാലിന്യം തള്ളിയത്. നിരവധി ആളുകള്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയതോടെ വെള്ളം മലിനമാവുകയും രൂക്ഷദുര്‍ഗന്ധം അനുഭവപ്പെടുകയുമാണ്. രാത്രി ഇവിടെ ആളനക്കമില്ലാത്തതാണ് മാലിന്യം തള്ളാന്‍ കാരണം. പ്രദേശത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും വാര്‍ഡ് മെംബര്‍ കെ.ഇ. ഷിഹാബ് ആവശ്യപ്പെട്ടു.
Loading...
COMMENTS