കേരളം കലാപഭൂമിയാക്കാൻ നീക്കം

05:05 AM
06/12/2018
മൂവാറ്റുപുഴ: കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക്‌ സുവര്‍ണാവസരമുണ്ടാക്കാനുള്ള ഗൂഢ അജണ്ടയാണ്‌ പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കെ.പി.സി.സി വക്താവ്‌ ജോസഫ്‌ വാഴക്കന്‍ പറഞ്ഞു. യു.ഡി.എഫ്‌ മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി നെഹ്‌റു പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന സദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത്‌ പത്രലേഖകരെ കടക്കൂ പുറത്ത്‌ എന്ന്‌ ആക്ഷേപിച്ച്‌ പുറത്താക്കിയ ശേഷം ബി.ജെ.പി പ്രസിഡൻറ് കുമ്മനം രാജശേഖനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ നടത്തിയ രഹസ്യസംഭാഷണം എന്തായിരുെന്നന്ന്‌ കേരളത്തിന്‌ ബോധ്യപ്പെട്ടു. വര്‍ഗീയ വിഷം വമിക്കുന്ന സി.പി. സുഗതനെപോലുള്ളവരുടെ നേതൃത്വത്തില്‍ വനിതാമതില്‍ ഉണ്ടാക്കി നവോത്ഥാനത്തി​െൻറ അർഥംപോലും മാറ്റിയെഴുതാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും വാഴക്കന്‍ ആരോപിച്ചു. യു.ഡി.എഫ്‌ ചെയര്‍മാന്‍ കെ.എം. സലീം അധ്യക്ഷത വഹിച്ചു. ജില്ല കണ്‍വീനര്‍ വിന്‍സ​െൻറ് ജോസഫ്‌, മണ്ഡലം കണ്‍വീനര്‍ കെ.എം. അബ്‌ദുൽ മജീദ്‌, എ. മുഹമ്മദ്‌ ബഷീര്‍, ജോയി മാളിയേക്കല്‍, പായിപ്രകൃഷ്‌ണന്‍, പി.പി. എല്‍ദോസ്‌, പി.പി. കൃഷ്‌ണന്‍നായര്‍, ജോസ്‌ പെരുമ്പിള്ളിക്കുന്നേല്‍, പി.എസ്‌. സലീംഹാജി, പി.എ. ബഷീര്‍, എം.എം. സീതി, എ. അബൂബക്കര്‍, എന്‍.ജെ. ജോര്‍ജ്‌, എബ്രഹാം പൊന്നുംപുരയിടം, ടോമി പാലമല, ബിനോയി താണിക്കുന്നേല്‍, പി.ആര്‍. നീലകണ്‌ഠന്‍, ബേബി ജോണ്‍, ടോം കുര്യാച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Loading...
COMMENTS