Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭദ്രാസന കാര്യാലയം

ഭദ്രാസന കാര്യാലയം കൂദാശ

text_fields
bookmark_border
മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപത ഭദ്രാസന കാര്യാലയത്തി‍​െൻറ കൂദാശ വ്യാഴാഴ്ച നടക്ക ും. വൈകീട്ട് 3.30ന് മലങ്കര കത്തോലിക്ക സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ഭദ്രാസന കാര്യാലയവും മെത്രാസന മന്ദിരവും ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിലായിരിക്കും മൂവാറ്റുപുഴ രൂപതയുടെ ഭരണ നിര്‍വഹണ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. രൂപത കാര്യാലയത്തി​െൻറ ഉദ്ഘാടന ദിവസംതന്നെ സമൂഹത്തിലെ നിര്‍ധനരായവർക്ക് നിർമിച്ച 21 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും നടക്കും. രൂപത മതബോധനക്രേന്ദം, സ്കൂള്‍, കോര്‍പറേറ്റ് ഓഫിസ്, രൂപത വികാരി ജനറൽ, ജൂഡീഷ്യല്‍ വികാരി, സെക്രട്ടറി, രൂപത ചാന്‍സലർ, രൂപത പ്രൊക്യുറേറ്റർ എന്നിവരുടെ ഓഫിസുകൾ, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ചാപ്പല്‍, ബിഷപ്സ് ഓഫിസ് എന്നിവയുള്‍പ്പെടുന്നതാണ് ഭദ്രാസന കാര്യാലയം.
Show Full Article
TAGS:LOCAL NEWS 
Next Story