Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാറിക-തോട്ടക്കര റോഡ്...

മാറിക-തോട്ടക്കര റോഡ് നവീകരണത്തിന് 2.5 കോടി

text_fields
bookmark_border
മാറിക-തോട്ടക്കര റോഡ് നവീകരണത്തിന് 2.5 കോടി
cancel
മൂവാറ്റുപുഴ: മാറിക-തോട്ടക്കര റോഡി​െൻറ നവീകരണത്തിന് 2.5 കോടി അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ തോട്ടക്കരയില്‍നിന്ന് ആരംഭിച്ച് പാലക്കുഴ ഗ്രാമപഞ്ചായത്തിലെ മാറിക ടൗണില്‍ അവസാനിക്കുന്ന രണ്ടര കി.മീറ്റര്‍ റോഡ് ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനാണ് 2.5 കോടി അനുവദിച്ചിരിക്കുന്നത്. നിരവധി ആളുകള്‍ സഞ്ചരിക്കുന്ന റോഡ് പലസ്ഥലത്തും തകര്‍ന്നുകിടക്കുകയാണ്. റോഡ് ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി ഉടൻ റോഡ് നിര്‍മാണം ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story