Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടുക്കി മാങ്കുളത്ത്​...

ഇടുക്കി മാങ്കുളത്ത്​ ആൾക്കൂട്ട ആക്രമണം; മത്സ്യവ്യാപാരിക്ക്​ ഗുരുതര പരിക്ക്​

text_fields
bookmark_border
അടിമാലി: ഇടുക്കി മാങ്കുളത്ത് ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ആക്രമണം. കഴിഞ്ഞ ദിവസം മാങ്കുളം കുവൈത്ത് സിറ്റിയില്‍ ഏഴംഗ സംഘമാണ് മത്സ്യവ്യാപാരി അടിമാലി പത്താംമൈല്‍ താണേലില്‍ മക്കാറിനെ (62) അതിക്രൂരമായി മര്‍ദിച്ചത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് മൂന്നോടെ മത്സ്യവ്യാപാരം കഴിഞ്ഞ് സ്വന്തം വാഹനത്തില്‍ മക്കാര്‍ പത്താംമൈലിലേക്ക് മടങ്ങുേമ്പാഴാണ് സംഭവം. വാഹനത്തില്‍നിന്ന് വലിച്ച് റോഡിലിടുകയും അഞ്ചുപേർ ചേർന്ന് വളഞ്ഞിട്ട് മര്‍ദിക്കുകയുമായിരുന്നു. മത്സ്യം വാങ്ങിയതി​െൻറ പണം ചോദിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. അക്രമികളെ പേടിച്ച് വിവരം മക്കാർ പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ, സംഭവം നാട്ടുകാർ ചിത്രീകരിച്ചത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇതോടെ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story