Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹല്ല് ഫെസ്​റ്റ്​

മഹല്ല് ഫെസ്​റ്റ്​

text_fields
bookmark_border
മഹല്ല് ഫെസ്​റ്റ്​
cancel
എടത്തല: കുഴിവേലിപ്പടി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ലിലെ 14 മദ്റസ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ' 2018' തുടങ്ങി. കുഴിവേലിപ്പടി മർഹും കമ്മാലി മുസ്ലിയാർ നഗറിൽ ഒരാഴ്ച നീളുന്ന വിവിധ പരിപാടികളാണ് നടക്കുന്നത്. ജമാഅത്ത് പ്രസിഡൻറ് സി.കെ. അലിയാർ ഹാജി അധ്യക്ഷതവഹിച്ചു. മഹല്ല് മുദരിസ് എ.പി. അഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ബഷീർ സ്വാഗതംപറഞ്ഞു. കൂടുതൽ പോയൻറുകൾ നേടിയ ഞാറക്കാട്ടുമൂല ഹിദായത്തുൽ ഇസ്ലാം മദ്റസയും കുഴിവേലിപ്പടി മിശ്കാത്തുൽ ഹുദാ മദ്റസയും ഒന്നും രണ്ടും സ്ഥാനംനേടി. ജമാഅത്ത് ഭാരവാഹികളായ എം.എ. ഹസൻ, കെ.എ. ഇബ്രാഹീം, ടി.കെ. മുഹമ്മദാലി, എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. വി.എം. കുഞ്ഞുമുഹമ്മദ്, എം.ഐ. ബീരാപ്പുള്ള, പി.എം. അബ്ദുൽ ഖാദർ, എ.എസ്.കെ. ബഷീർ, എ.എ. അലിയാർ, കെ.ഇ. അബ്ദുൽ വഹാബ്, എ.എം. മുഹമ്മദ് റാഫി, പി.എം. നവാസ് എന്നിവർ അവാർഡുകളും ഉപഹാരങ്ങളും നൽകി. സമസ്തയുടെ 'സ്നേഹവീട്' സെമിനാറിന് എം.എം. മുഹമ്മദ് ദാരിമി നേതൃത്വംനൽകി. ഫെസ്റ്റി​െൻറ ഭാഗമായി അഞ്ചുദിവസത്തെ ബദർ ചരിത്ര കഥാപ്രസംഗം ആരംഭിച്ചു. സിറാജുദ്ദീൻ റഹ്മാനി, ടി.എ. അബ്ദുൽ ജബ്ബാർ ബാഖവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story