Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുനിരത്തുകളിൽ...

പൊതുനിരത്തുകളിൽ കക്കൂസ് മാലിന്യം തള്ളുന്നു

text_fields
bookmark_border
പൊതുനിരത്തുകളിൽ കക്കൂസ് മാലിന്യം തള്ളുന്നു
cancel
പറവൂർ: രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യങ്ങൾ പൊതുനിരത്തുകളിൽ തള്ളുന്നത് പതിവായി. നഗരത്തിൽ കെ.എം.കെ കവലക്ക് പടിഞ്ഞാറ് റിപ്പബ്ലിക് റോഡിലാണ് കഴിഞ്ഞ ദിവസം രാത്രി ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയത്. ഇതുമൂലം ഈ ഭാഗത്തുള്ള വ്യാപാരികളും വീട്ടുകാരും ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി. തൊട്ടടുത്ത ഹൈസ്കൂളിലേക്ക് നൂറുകണക്കിന് വിദ്യാർഥികൾ കടന്നുപോകുന്ന സ്ഥലമാണിത്. കാനകളിൽ മാലിന്യം നിറഞ്ഞതിനാൽ വഴിയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സാഹചര്യമാണ്. നിരവധി പ്രാവശ്യം പ്രദേശത്ത് കാനകളിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിയിരുന്നു. രാത്രി വലിയ ടാങ്കർ ലോറികളിലാണ് മാലിന്യം ഒഴുക്കി കടന്നുകളയുന്നത്. നഗരത്തി​െൻറ പ്രധാന കേന്ദ്രമായ ഇവിടെ തെരുവ് വിളക്കുകളും കടകളുടെ ലൈറ്റുകൾ ഉണ്ടെങ്കിലും ഫലമില്ല. മാലിന്യം തള്ളുന്നത് പലവട്ടമായതോടെ നാട്ടുകാർ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും എടുക്കുന്നില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്. രാത്രി നിരവധി വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് കൊണ്ട് നാട്ടുകാർക്ക് ശ്രദ്ധിക്കാൻ കഴിയാറില്ല. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story