Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം: 350...

പ്രളയം: 350 കുടുംബങ്ങൾക്ക്​ വീട്​ നിർമിച്ചുനൽകും -എം.എൽ.എ

text_fields
bookmark_border
പ്രളയം: 350 കുടുംബങ്ങൾക്ക്​ വീട്​ നിർമിച്ചുനൽകും -എം.എൽ.എ
cancel
പറവൂർ: 'പുനർജനി-പറവൂരിന് പുതുജീവൻ' പദ്ധതിയുടെ ഭാഗമായി പ്രളയത്തെത്തുടർന്ന് വീടുകൾ നഷ്ടപ്പെട്ട, സർക്കാർപദ്ധതിയിൽ ഉൾപ്പെടാത്ത നിർധനരായ 350 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുമെന്ന് വി.ഡി. സതീശൻ എം.എൽ.എ. പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട വ്യാപാരികൾക്ക് ധനസഹായ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനർജനി പദ്ധതിയുടെ പങ്കാളികളായ മണപ്പാട്ട് ഫൗണ്ടേഷൻ, ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി, എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ, സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മ​െൻറ് ആൻഡ് എൻറർപ്രണർഷിപ് എന്നിവരുടെ സഹകരണത്തോടെ 475 പേർക്കാണ് ധനസഹായം നൽകിയത്. പദ്ധതിയുമായി സഹകരിച്ച വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹികളെ എം.എൽ.എ ആദരിച്ചു. മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ ബാബു മുഖ്യപ്രഭാഷണം നടത്തി. ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി സീനിയർ മാനേജർ പ്രവീൺ പോൾ, നൂർ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി എക്സി. ഡയറക്ടർ ശബ്നം ഷെഫീഖ്, ജയശങ്കർ മേനോൻ, റോട്ടറി ക്ലബ് ഭാരവാഹികളായ വൈസ് അഡ്മിറൽ പി. മുരളീധരൻ, മനോമോഹൻ, ബിജു ജോൺ, ജോർജ് ഉമ്മൻ, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ബാബു സേട്ട്, വി.കെ.എൻ. പണിക്കർ, നഗരസഭ ചെയർമാൻ രമേശ് ഡി. കുറുപ്പ്, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.വി. ലാജു, എം.ഐ. നിഷാദ്, പി.എ. ചന്ദ്രിക, കെ.എസ്. മുഹമ്മദ്, വ്യാപാരി വ്യവസായി ഭാരവാഹികളായ അനിൽകുമാർ, എം.പി. ഷിജു, ജോസഫ് കൊളാരിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story